ടൗണിലെ ഗതാഗത പരിഷ്കരണം നടപ്പായില്ല ഗതാഗതക്കുരുക്കും അപകടവും നിത്യ സംഭവമായി പുലാമന്തോൾ അങ്ങാടി

Pulamanthole vaarttha
പുലാമന്തോൾ : ഏറെ കൊട്ടിഘോഷിച്ച ഗതാഗത പരിഷ്കരണം പാതിവഴിയിലായത്തോടെ പുലാമന്തോൾ ടൗണിൽ ഗതാഗതക്കുരുക്കും അപകടവും വർദ്ധിക്കുന്നു. ഗതാഗത നിയന്ത്രണത്തിന് സംവിധാനമോ ദിശബോർഡുകളോ ഇല്ലാത്തതോടൊപ്പം വർഷങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ടൗണിന് അന്യമായതോടെ ടൗണിൽ അപകടങ്ങൾ ദിനേന എന്നോണം വർദ്ധിക്കുകയാണ്.
പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ പുലാമന്തോൾ ടൗണിൽ പെരിന്തൽമണ്ണ -പട്ടാമ്പി റോഡുകളും കോഴിക്കോട് വിമാനത്തവാളത്തിലേക്ക് കിഴക്കൻ മേഖലകളിൽ നിന്നും എളുപ്പ വഴിയായി കൊളത്തൂർ മലപ്പുറം റോഡും അതോടൊപ്പം പുഴ റോഡും സംഗമിക്കുന്ന ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ ഇനിയും പദ്ധതി ആയിട്ടില്ല. ജംഗ്ഷനിൽ നിന്ന് നാലുവഴികളിലേക്കും ഇടതടവില്ലാതെ തിരിഞ്ഞു പോകുന്ന വാഹനങ്ങൾക്കിടയിൽ ജീവൻ പണയം വെച്ചാണ് കാൽനടയാത്രക്കാർ കടന്നു പോകുന്നത്. കഴിഞ്ഞദിവസം ജംഗ്ഷനിൽ കാറിന് ലോറിയിടിച്ച് അപകടമുണ്ടായിരുന്നു.
ദിശ ബോർഡ് ഇല്ലാത്തതുമൂലം വഴിതെറ്റി പോകുന്ന വാഹനങ്ങൾ ഏറെയാണ്. മൂന്നുവശത്തെയും ഇടുങ്ങിയ റോഡുകളിലെ കയ്യേറ്റം മുൻപ് ഒഴിപ്പിച്ചു വീതി കൂട്ടിയിരുന്നു. എന്നാൽ ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ നടന്നില്ല.ടൗണിൽ ഏറെ ആവശ്യമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സജ്ജമാക്കാനും നടപടി ഉണ്ടായിട്ടില്ല. ടൗണിൽ കൃത്യമായി പോലീസ് സാന്നിധ്യം വേണമെന്നആവശ്യവും നടപ്പിലായില്ല . ടൗണിലെ ഗതാഗത കുരുക്കും ട്രാഫിക് ക്രമീകരണവും നടപ്പാക്കുന്നതിനൊപ്പം മലപ്പുറം പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശം എന്നതും പോലീസ് സംവിധാനം അനിവാര്യമാക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ റോഡ് സൈഡിൽ വാഹനങ്ങൾ നിർത്തിയിടുന്നതും കുരുക്കുളവാക്കുന്നതിന് കാരണമാകുന്നുണ്ട് .
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved