ആണിയും നൂലും ഉപയോഗിച്ച് രമേശ് കൊപ്പം വരച്ച നടൻ ജയസൂര്യയുടെ ചിത്രം വൈറലായി
Pulamanthole vaarttha
കൊപ്പം : ചെറിയ ആണികളിൽ നൂലുപയോഗിച്ചു പ്രമുഖരുടെ ചിത്രം വരയ്ക്കുന്ന കൊപ്പം സ്വദേശി രമേശ് തയ്യാറാക്കിയ നടൻ ജയസൂര്യയുടെ ചിത്രം സോഷ്യൽ ലോകത്ത് വൈറലായി 250 ആണിയും രണ്ട് കിലോമീറ്റർ നൂലും ഉപയോഗിച്ച് 15 ദിവസം കൊണ്ടാണ് കൊപ്പം സ്വദേശി രമേശ് നൂൽ ചിത്രം (Thread Art) വരച്ചത്

ഇത് കഴിഞ്ഞ ദിവസം നടൻ ജയസൂര്യക്ക് ഇദ്ദേഹം ഇത് സമർപ്പിച്ചത് നടൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കു വെക്കുകയായിരുന്നു .കൊപ്പം സ്വദേശി രമേശ് തന്റെ ഉപജീവനമാർഗമായ ആശാരിപ്പണിക്കിടയിലാണ് ഇത്തരത്തിലുള്ള മനോഹര ചിത്രങ്ങൾ ചെയ്യുന്നത് . യുട്യൂബിൽനിന്നു പഠിച്ച വിദ്യ ഉപയോഗിച്ചാണ് ചിത്ര രചന മുൻപ് മഹാത്മാഗാന്ധിയുടെ ചിത്രം ഇത്തരത്തിൽ വരച്ചു ശ്രദ്ധേയനായ രമേശ് തന്റെ ഇഷ്ട താരത്തിനെ വരച്ചു അദ്ദേഹത്തിന് നേരിട്ട് സമർപ്പിച്ചതിൽ അതീവ സന്തോഷവാനാണ് കൊപ്പം നടുവട്ടം സ്വാദേശിയായ രമേശ് ചെറുപ്പകാലം തൊട്ടേ ചിത്ര രചനകളിൽ അതീവ താത്പര്യവാനാണ് അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ രമേശ് ചിത്രരചനയിൽ വിവിധ തലങ്ങളിൽ നിന്നും അനുമോദനങ്ങൾ അഭിനന്ദങ്ങളും നേടുന്നുണ്ട്

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved