തിരുവനന്തപുരം വിമാനതവളത്തിൽ പട്ടം വട്ടംകറക്കി; ഗൾഫിൽ നിന്നെത്തിയ വിമാനങ്ങൾ ഉൾപ്പെടെ ആറു വിമാനങ്ങളുടെ വഴി മുടങ്ങി; നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Pulamanthole vaarttha
തിരുവനന്തപുരം: റൺവേയ്ക്ക് മുകളിൽ പട്ടം പറത്തിയതോടെ വിമാനങ്ങൾക്ക് വഴി മുടങ്ങി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് 200 അടി മുകളിലായാണ് പട്ടം പറന്നത്. ഇതോടെ വ്യോമഗതാഗതം തടസപ്പെടുകയായിരുന്നു.രണ്ടുമണിക്കൂറോളമാണ് വ്യോമഗതാഗതം തടസപ്പെട്ടത്. ലാൻഡ് ചെയ്യാനെത്തിയ നാല് വിമാനങ്ങളെ വഴിതിരിച്ച് വിടുകയും പുറപ്പെടാനൊരുങ്ങിയ രണ്ട് വിമാനങ്ങളുടെ യാത്ര താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
വിമാനത്താവളത്തിലെ അഗ്നിശമന സേനയും മറ്റ് ഉദ്യോഗസ്ഥരും പട്ടം താഴെ ഇറക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പട്ടം നിൽക്കുന്ന ഭാഗത്തിലേക്ക് വെള്ളം ചീറ്റിയും റോക്കറ്റുകൾ അയച്ചും പട്ടത്തെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.ലാൻഡ് ചെയ്യാനെത്തിയ വിമാനങ്ങൾക്ക് പരിധിയിൽ ചുറ്റിക്കറങ്ങുന്നതിനുള്ള അനുമതിയായ ഗോ എറൗണ്ട് സന്ദേശമാണ് നൽകിയത്. ഇതുപ്രകാരം വൈകിട്ട് 4.20 ഓടെ മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ്, ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ, ഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ, ബെംഗളൂരുവിൽ നിന്നെത്തിയ ഇൻഡിഗോ തുടങ്ങിയ വിമാനങ്ങൾ ഗോ എറൗണ്ട് നടത്തി.ശനിയാഴ്ച വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുളള റണ്‍വേ- 32 ന്റെയും വളളക്കടവ് സുലൈമാൻ തെരുവിനും ഇടയ്ക്കുളളതുമായ ഭാഗത്തെ ആകാശത്ത് 200 അടി ഉയരത്തിലാണ് പട്ടം പറന്നത്. വൈകിട്ട് ആറരയോടെ പട്ടം തനിയെ താഴേക്ക് പതിക്കുകയായിരുന്നു
ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സുവോളജിക്കൽ പാർക്ക് ട്രയൽ റണിന് ശേഷം ജനുവരിയോടെയാണ് പൊതുജനങ്ങൾക്ക്...
ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്....
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
© Copyright , All Rights Reserved