മദ്രസ്സ വിദ്യാർത്ഥിനിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
Pulamanthole vaarttha
മലപ്പുറം: തിരൂർ ചമ്ര വട്ടത്തു മദ്രസ വിദ്യാർത്ഥിനിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. മലപ്പുറം ചമ്രവട്ടം ആനൊഴുക്കുപാലത്തെ സുരേഷ് എന്നയാൾക്കാണ് ക്രൂരമായ ആക്രമണത്തിൽ 15 ഇടത്ത് കടിയേറ്റത്. കഴിഞ്ഞ 14-ന് നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പൊതുശ്രദ്ധ നേടിയത്.മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് രക്ഷാപ്രവർത്തനത്തിനായി മുന്നോട്ട് വന്നത്. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിനെ നായ കടിക്കുകയായിരുന്നു. ആക്രമണത്തിൽ സുരേഷ് സമീപത്തെ ഓടയിലേക്ക് വീഴുകയും, നായ പിടിവിടാതെ ആക്രമണം തുടരുകയുമായിരുന്നു. ശരീരത്തിൽ 15 സ്ഥലങ്ങളിലാണ് സുരേഷിന് കടിയേറ്റത്. തുടർന്ന് ഓടിയെത്തിയ അയൽവാസിയാണ് സുരേഷിനെ രക്ഷിച്ചത് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. സ്കൂളിൽ പോകുന്ന കുട്ടികൾക്കും പ്രായമായവർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. റോഡരികിലും ആളൊഴിഞ്ഞ പറമ്പുകളിലും ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് നായകൾ ഒത്തുകൂടാൻ കാരണമാകുന്നു. എബിസി (ABC) പദ്ധതികൾ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ മലപ്പുറത്ത് പാളുന്നു എന്ന ആക്ഷേപം ശക്തമാണ്.

തെരുവുനായകളുടെ ആക്രമണം ഉണ്ടാകുമ്പോൾ മാത്രം ഉണരുകയും പിന്നീട് നിശബ്ദമാകുകയും ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടിയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. വള്ളിക്കുന്ന് പഞ്ചായത്തിൽ നായ ശല്യം രൂക്ഷമാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഇവിടത്തുകാർ പറയുന്നു. ഓരോ തവണയും ഒരു വലിയ അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതർ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്.നമ്മുടെ കുഞ്ഞുങ്ങൾ പുറത്തിറങ്ങാൻ പേടിക്കുകയാണ്. നായകളെ കൊല്ലാൻ നിയമമില്ല, പിടിച്ചു മാറ്റാൻ സംവിധാനവുമില്ല. പിന്നെ ഞങ്ങൾ എന്തു ചെയ്യണം?” എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ ഇറങ്ങുന്നവർ മനുഷ്യന്റെ ജീവന് പുല്ലുവിലയാണ് നൽകുന്നതെന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ...
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
© Copyright , All Rights Reserved