തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ചു പൊള്ളലേറ്റ യുവാവ് മരിച്ചു
Pulamanthole vaarttha
തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പള്ളിപ്പടിയിൽവീട്ടു മുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. ചെനക്കലങ്ങാടി പൊറോളി അബ്ദു ള്ള ഖാൻ്റെ മകൻ ആദിൽ ആരിഫ് ഖാൻ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബർ 21) രാത്രി 11.45-നാണ് സംഭവം. വീടിന്റെ ഗേറ്റിലെത്തിയ ഉടൻ കാർ ഓഫാകുകയും, വീണ്ടും സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തതിന് പിന്നാലെ എൻജിന്റെ ഭാഗത്തുനിന്ന് തീയും പുകയും പടരുകയുമായിരുന്നു.കാറിൽ അകപ്പെട്ട ആദിൽ ഒരുവിധം വാതിൽ തുറന്ന് പുറത്തുകടന്നു.നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് തീയണച്ചത്.വീട്ടുമുറ്റത്തുനിന്ന് തീഗോളങ്ങൾ ഉയരുന്നത് പരിഭ്രാന്തി പരത്തി. ഗുരുതരമായി പരിക്കേറ്റ ആദിലിനെ ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിലേക്ക് മാറ്റിയെങ്കിലും ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മാത്രം പഴക്കമുള്ള 16 ലക്ഷത്തിലധികം രൂപ വിലവരുന്ന കാർ പൂർണമായും കത്തിനശിച്ചു.ദുബായിൽ ബിസിനസ് നടത്തുന്ന ആദിൽ ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്. വൈകാതെ ദുബായിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved