സ്വവർഗരതിക്കിടെ സൈക്കോ കില്ലർ സണ്ണി കൊന്നത് തമിഴ് യുവാവിനെ; കേസിൽ വഴിത്തിരിവായത് മകൻ

Pulamanthole vaarttha
തൃശൂർ: ചൊവ്വന്നൂർ കൊലക്കേസിലെ പ്രതി സൈക്കോ കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ ആണെന്ന് ഉറപ്പിച്ച് പൊലീസ്. പെരുമ്പിലാവ് ആൽത്തറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശിവ എന്ന യുവാവാണ് ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
മൃതദേഹം കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ താമസിക്കുന്ന ശിവയുടെ മകനെ പോലീസ് കണ്ടെത്തുകയായിരിന്നു. പിന്നാലെ അച്ഛന്റെ ചിത്രം മകൻ തിരിച്ചറിയികുയായിരുന്നു. ഇത് കേസിൽ നിർണായക വഴിതിരിവാവുകയായിരുന്നു. അവസാനമായി ശിവ തന്നെയാണ് മരിച്ചത് എന്നു ഉറപ്പിക്കാനായി ഡിഎൻഎ ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കിടങ്ങൂർ സ്വദേശി സണ്ണി ശിവയെ കൊല്ലപ്പെടുത്തിയത്.പ്രതി സണ്ണി സൈക്കോ ആണെന്നും ഇയാൾ കൊലപാതകത്തിന് ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായും അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വീട്ടിലേക്ക് എത്തിയ ശിവയെ സ്വവർഗരതി നടത്തുന്നതിന് ഇടെയാണ് കൊലപെടുത്തിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മുൻപ് സണ്ണി നടത്തിയ കൊലപാതകവും സമാന സാഹചര്യത്തിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു
തൃശൂർ ശക്തൻ സ്റ്റാന്റ് പരിസരത്തുനിന്നും ഇയാളെ പിടികൂടി. സംഭവത്തെക്കുറിച്ച് സണ്ണി പൊലീസിന് നല്കിയ മൊഴി ഇങ്ങനെയായിരുന്നു. കുന്നംകുളം ബിവറേജ് പരിസരത്തുവച്ച് കണ്ടെത്തിയ ശിവയുമായി റൂമിലെത്തി മദ്യപിച്ചു. ലൈംഗീക പ്രവൃത്തിയിലേര്‍പ്പെട്ടു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. ഫ്ലൈയിങ് പാന്‍ എടുത്ത് തലയ്ക്കടിച്ചു. ഒരു രാത്രിമുഴുവന്‍ മൃതദേഹത്തിനൊപ്പം ചെലവഴിച്ചു. തുടർന്ന് പുറത്തേക്കു പോകുന്നതിന് മുമ്പ്മൃത ദേഹത്തിന് തീയിട്ടു. അടച്ചിട്ട ഒറ്റമുറിയായതിനാലാണ് പുറത്തുള്ളവര്‍ അറിയാന്‍ വൈകിയത്
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
തൃശൂർ: ചൊവ്വന്നൂർ കൊലക്കേസിലെ പ്രതി സൈക്കോ കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ ആണെന്ന് ഉറപ്പിച്ച് പൊലീസ്....
© Copyright , All Rights Reserved