റിമോട്ട് കൺട്രോൾ ഗേറ്റില്‍ കുടുങ്ങി മരണം: അന്വേഷണം തുടങ്ങി,

Pulamanthole vaarttha
സിനാനും വല്യുമ്മയ്ക്കും നെഞ്ചുലഞ്ഞ് വിടനല്‍കി നാട്
തിരൂർ: ഇടമുറിയാതെ പെയ്ത മഴയത്ത് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി സിനാൻ വല്യുമ്മയോടൊപ്പം യാത്രയായി. തകർത്തുപെയ്ത മഴയെ വകവെക്കാതെ നാട്ടുകാരും അധ്യാപകരുമെല്ലാം അവനെ ഒരുനോക്കുകൂടി കാണാൻ വിതുമ്പലോടെ കാത്തിരുന്നു. ഒൻപതുവയസ്സുകാരനായ മുഹമ്മദ് സിനാൻ കഴിഞ്ഞദിവസം പള്ളിയിലേക്കു പോകുന്ന വഴി അയൽപക്കത്തെ വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു. കൊച്ചുമകന്റെ മരണവാർത്തയറിഞ്ഞ വല്യുമ്മ ആസിയ ഹൃദയാഘാതംമൂലമാണ് മരിച്ചത്. സ്കൂളിലെ അധ്യാപകർക്കെല്ലാം ഏറെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു സിനാൻ. പഠനത്തിലും കലാ കായിക മത്സരങ്ങളിലും മുന്നിലായിരുന്നു. നാട്ടിൽ കളിച്ചുനടന്നിരുന്ന സിനാന്റെ വിയോഗം വീട്ടുകാരെയും ബന്ധുക്കളെയും മാത്രമല്ല പരിവാസികളെയാകെ ദുഃഖത്തിലാഴ്ത്തി. അതിനിടയിലുണ്ടായ ആസിയയുടെ മരണവും എല്ലാവരെയും തളർത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അധ്യാപികമാർ സിനാനെ യാത്രയാക്കിയത്.
തിരൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാന്റെ പോസ്റ്റുമോര്‍ട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. റിമാട്ട് കൺട്രോള് ഉപയോഗിച്ചും സ്വിച്ച് ഉപയോഗിച്ചും പ്രവര്‍ത്തിക്കാവുന്ന അയല്‍വീട്ടിലെ ഗേറ്റിലാണ് സിനാൻ കുടുങ്ങിയത്. സ്വിച്ച് അമര്‍ത്തി തുറന്ന ഗേറ്റിലൂടെ പുറത്തുകടക്കുന്നതിനിടെ ഗേറ്റ് അടയുകയും കുട്ടി അതിനിടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിനിടെ, പേരക്കുട്ടിയുടെ മരണമറിഞ്ഞ ആഘാതത്തില്‍ മുത്തശ്ശി രാത്രി കുഴഞ്ഞു വീണും മരിച്ചു. സിനാന്റെ പിതാവ് ഗഫൂറിന്റെ അമ്മ ആസ്യയാണ് ഹൃദയാതാഘാതം മൂലം മരിച്ചത്.എം.പി. അബ്ദുസ്സമദ് സമദാനിയടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സുവോളജിക്കൽ പാർക്ക് ട്രയൽ റണിന് ശേഷം ജനുവരിയോടെയാണ് പൊതുജനങ്ങൾക്ക്...
ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്....
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
© Copyright , All Rights Reserved