ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാത ഹരിത ഇടനാഴിയിലെ ഹരിത കാഴ്ചകൾ ഇനി ഓർമ്മ മാത്രം

Pulamanthole vaarttha
പാതയിലെ 5000ത്തിലധികം മരങ്ങൾ റെയിൽവെ മുറിച്ച് മാറ്റുന്നു
മരങ്ങൾ മുറിച്ചു മാറ്റിയ മേലാറ്റൂർ റെയിൽവേസ്റ്റേഷന്
ഷൊർണ്ണൂർ : പച്ചപ്പ് നിറഞ്ഞു തിങ്ങിനിൽക്കുന്ന തേക്കിൻകാടുകൾക്കു നടുവിലൂടെ കൂകിപ്പായുന്ന തീവണ്ടിയാത്ര ഇനി ഷൊർണൂർ-നിലമ്പൂർ റയിൽവേ ലൈനിന് ഓർമ്മമാത്രം. ഒരിക്കൽ കേരളത്തിന്റെ ഹരിത ഇടനാഴിഎന്നറിയപ്പെട്ടിരുന്ന ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണത്തിൻറെ ഭാഗമായി 5000 ത്തിലധികം മരങ്ങൾ മുറിച്ച് മാറ്റുന്നത്തോടെ പച്ചപ്പിൻറെ ഹരിത മേലങ്കി അഴിച്ചുവെക്കുകയാണ്.
അതോടെ തേക്ക് മരശിഖരങ്ങൾ ചാലിച്ച നിഴൽ ചിത്രങ്ങളെ പ്രണയിച്ച് ഗ്രാമങ്ങളെ പകുത്ത ഒറ്റവരി പാതയിലൂടെ സഹ്യസാനുക്കളതിരിട്ട നിലമ്പൂരിലേക്കൊരു യാത്രഇനി സഞ്ചാരികൾക്ക് ഓർമ്മമാത്രമാകും.
വൈദ്യുതീകരണ ഭാഗമായി പാളങ്ങൾക്ക് ഇരുവശത്തുമുള്ള പച്ചപ്പെടുത്ത മരങ്ങളിൽ 80 ശതമാനവും മുറിച്ചുമാറ്റുന്നത് വലിയ വേദനയാണ് സഞ്ചാരികൾക്ക് നൽകുക . പാതയുടെ പലഭാഗങ്ങളിലും മുൻപ് തന്നെ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയിട്ടുണ്ട് പദ്ധതിപ്രകാരം 5,000 മരങ്ങളാണ് പൂർണമായി മുറിക്കുകയോ വലിയ ശാഖകൾ മാത്രമായി മുറിച്ചുമാറ്റുകയോ ചെയ്യേണ്ടതെന്ന് റെയിൽവേ അധികൃതർ പറയുന്നു. തീവണ്ടിപ്പാതയിലെ പ്രകൃതിസൗന്ദര്യത്തിന് കോട്ടംതട്ടുന്നത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാണിപ്പോൾ.ഡീസൽ തീവണ്ടി മാത്രമാണ് ഷൊർണൂർ-നിലമ്പൂർ പാതയിലൂടെ ഇപ്പോൾ സർവീസ് നടത്തുന്നത്. യാത്രാസമയം കുറയ്ക്കാമെന്നതും പാതയിൽ റെയിൽവേയ്ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം കുറയ്ക്കാമെന്നതും വൈദ്യുതീകരണം പൂർത്തിയാകുന്നതിലെ പ്രതീക്ഷകളാണ്.
ഡീസൽ മാറ്റി വൈദ്യുതിയിലായാൽ 40 ശതമാനത്തോളം ഇന്ധനയിനത്തിലുള്ള ചിലവ് കുറയ്ക്കാനാകും. സ്ഥിരം യാത്രക്കാരുള്ള പാതയിൽ മെമു ഉൾപ്പെടെ കൂടുതൽ തീവണ്ടികൾ ഓടിക്കാനും ആലോചനയുണ്ട്. ഇപ്പോൾ എഴു തീവണ്ടികളാണ് പാതയിൽ ഓടുന്നത്. ഒപ്പം മൈസൂർ-നഞ്ചങ്കോട് പാത സജീവ പരിഗണനയിലിരിക്കേ വൈദ്യുതീകരണം പൂർത്തിയാകുന്നത് പദ്ധതിക്ക് ഗുണംചെയ്യും. മരങ്ങൾ മുറിച്ച് സൗകര്യമൊരുക്കുകയല്ലാതെ റെയിൽവേക്ക് മറ്റു മാർഗങ്ങളില്ല.
മരങ്ങൾ മുറിച്ചശേഷം 930 വൈദ്യുത തൂണുകളാണ് പാതയിൽ സ്ഥാപിക്കേണ്ടത്. മരങ്ങൾ മുറിച്ചഭാഗത്ത് ഇവ സ്ഥാപിച്ചുതുടങ്ങി. ഇതിനുപുറമെ മേലാറ്റൂരിൽ സബ് സ്റ്റേഷൻ നിർമിക്കുന്നതിനായും മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. പൂവാകയുടെ ചുവന്നപൂക്കൾ പരവതാനിവിരിച്ച് വീണുകിടക്കുന്ന മേലാറ്റൂർ റെയിൽവേസ്റ്റേഷന്റെ ഭംഗി കൊറോണ ലോക് ഡൌൺ കാലത്ത് പ്രശസ്തമായിരുന്നു ഈ മരങ്ങൾ പോയതോടെ ആ സൗന്ദര്യം മേലാറ്റൂർ സ്റ്റേഷന് നഷ്ടമായത് ഇതിലൊന്ന് മാത്രമാണ് . ഇനിയും ഈ പാതയോരത്ത് മരങ്ങൾ വച്ചുപിടിപ്പിക്കാൻ നിലവിൽ റെയിൽവേക്ക് പദ്ധതിയില്ല. വൈദ്യുതീകരണം പൂർത്തിയായ ശേഷമേ അത്തരം കാര്യങ്ങൾ ആലോചിക്കൂവെന്ന് റെയിൽവേ അധികൃതർ പറയുന്നത് . 2024 മാർച്ച് മാസത്തോടെ വൈദ്യുതീകരണ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved