പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുൻപില് കാമുകനുമായി ലൈംഗികബന്ധം, യുവതിക്ക് 6 വര്‍ഷം കഠിന തടവ്
Pulamanthole vaarttha
കൊണ്ടോട്ടിയിലെ ഭർതൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി യാത്രക്കിടെ പരിചയപ്പെട്ട ഒഡിഷ സ്വദേശിയായ ലോചൻ നായ്കിനൊപ്പം നോർത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു
മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളുടെ മുൻപില് കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. ചെർപ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്. 2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭർതൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോയത്. യാത്രക്കിടെ പരിചയപ്പെട്ട ഒഡിഷ സ്വദേശിയായ ലോചൻ നായ്കിനൊപ്പം രാത്രി ഏഴു മണിയോടെ നോർത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുൻപില് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. 17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏല്‍പ്പിച്ചു.തുടർന്ന് കുട്ടി സംഭവത്തെക്കുറിച്ച് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മുത്തച്ഛൻ മുഖാന്തരമാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്. ചൈല്‍ഡ് ലൈൻ അധികൃതരുടെ നിർദേശ പ്രകാരം കുട്ടിയെ വെള്ളിമാടുകുന്ന് റെസ്ക്യൂ ഹോമിലേക്കു മാറ്റി. ഇവിടെയെത്തിയാണ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തത്. കേസിലെ പ്രതിയായ ലോചൻ നായ്ക് ഒളിവിലാണ്. കൊണ്ടോട്ടി പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന വി. വിമല്‍, ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved