പുലാമന്തോൾ പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഓവറോൾ നേടി എ യു പി സ്കൂൾ ചെമ്മലയുടെ തേരോട്ടം
Pulamanthole vaarttha
കുരുവമ്പലം : കുരുവമ്പലം. എ എം എൽ പി സ്കൂളിൽ നടന്ന പുലാമന്തോൾ പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൽ 72 പോയൻ്റുകൾ നേടി ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും, അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി ചെമ്മല എ യു പി സ്കൂളിന്റെ കുരുന്നുകൾ ചരിത്ര വിജയം നേടി .

ഒന്നാം സ്ഥാനം നേടിയ ചെമ്മല എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം
കുരുവമ്പലം സ്കൂളിൽ വിവിധ വേദികളിൽ നടന്ന കലോത്സവത്തിൽ പഞ്ചായത്തിലെ 9 വിദ്യാലയങ്ങളെ പുറകിലാക്കിയാണ് സ്കൂൾ വിജയ കിരീടം ചൂടിയത് . ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം വളപുരം GMUP സ്കൂൾ നേടിയപ്പോൾ

ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം വളപുരം GMUP സ്കൂൾ
അറബിക് കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം വളപുരം GMUP സ്കൂളിനോപ്പം ചെമ്മല YMLP സ്കൂളും പങ്കിട്ടു

അറബിക് കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം ചെമ്മല YMLP
സ്കൂൾ കലോത്സവം കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സൗമ്യ പി യാണ് ഉദ്ഘാടനം ചെയ്തത് മുഖ്യാതിഥിയായി പെരിന്തൽമണ്ണ എ ഇ ഒ കുഞ്ഞിമുഹമ്മദ് പങ്കെടുത്തു പരിപാടിയിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ മുൻ അധ്യാപകർ , മാനേജർ പി ടി എ -എം ടി എ അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .

സ്കൂൾ കലോത്സവം ഉദ്ഘാടന ചടങ്ങ്
സ്കൂൾ പ്രധാന അധ്യാപകൻ കെ പി സുനിൽ കുമാർ സ്വാഗതവും സ്റ്റഫ് സെക്രട്ടറി ജുഗ്നു ടീച്ചർ നന്ദിയും പറഞ്ഞു

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved