നബിദിനാഘോഷ വേദികളിൽ താരമായി സനൽ കുമാറിൻറെ കുട്ടികൾ
Pulamanthole vaarttha
പൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികളാണ് സനല്‍കുമാര്‍ വേലായുധൻറെ ശിക്ഷണത്തിൽ ദഫിൽ തിളങ്ങുന്നത്
വളാഞ്ചേരി : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷ പൊലിമയിൽ കൊണ്ടാടുമ്പോൾ പൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾ ഇരട്ട സന്തോഷത്തിലാണ് ദഫ് മത്സരത്തിൽ സഹോദര മതസ്ഥനായ തങ്ങളുടെ ഗുരു സനല്‍കുമാര്‍ വേലായുധന് വിവിധ ഇടങ്ങളിൽ ലഭിക്കുന്ന സ്വീകരണവും സനൽ കുമാറിൻറെ ശിക്ഷണത്തിൽ പഠിച്ച ദഫിന് വിവിധ ഇടങ്ങളിൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നതിലുമാണ് ഇവർ ആഹ്ലാദം കൊള്ളുന്നത് ഈ കഴിഞ്ഞ നബിദിനാഘോഷത്തിനാണ് വളാഞ്ചേരി പൂക്കട്ടിരി . റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾക്ക് പ്രദേശവാസിയായ മാലപറമ്പിൽ വേലായുധൻ്റ മകൻ സനൽകുമാർ ദഫ്മുട്ടിൻ്റെ ചുവടുകൾ പഠിപ്പിച്ചത്.ഘോഷയാത്രയിൽ . യുവാവ് ദഫ് കളിക്കുന്ന വിദ്യാർത്ഥികളെ അനുഗമിക്കുന്നതിന്റെയും നോട്ടുമാല സ്വീകരിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

തുടർന്ന് സനൽകുമാർ പഠിപ്പിച്ച വിദ്യാർത്ഥികൾക്കാണ് പലയിടങ്ങളിലും ദഫ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. റഹ്മത്ത് നഗറിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയിൽ മത്സരാടിസ്ഥാനത്തിൽ നിരവധി ദഫ് സംഘങ്ങളാണ് അന്ന് പങ്കെടുത്തത്. നിരവധി പുരസ്കാരങ്ങളും നോട്ടുമാലകളും സനൽകുമാറിന്റെ ദഫ് സംഘത്തിന് ലഭിച്ചു. റഹ്മത്ത് നഗറിലെ എല്ലാ വിഭാഗം ജനങ്ങളുടെ ആഘോഷ പരിപാടിയിലേയും നിറസാന്നിധ്യമാണ് സനൽകുമാർ. സാഹോദര്യമാണ് മറ്റെന്തിനേക്കാളും വലുതെന്നും, മതം എന്ന സ്ഥാപനം അതിന്റെ കർത്തവ്യമായ ആത്മീയതയിലേക്ക് വഴിമാറിയാൽ അതിന് ഉൾകാഴ്ചയുടെ പുതിയ തലങ്ങൾ സ്വീകരിക്കാൻ കഴിയുമെന്നും തെളിയിക്കുകയാണ് സനൽ കുമാർ.സനൽകുമാറിനെ വിവിധ സംഘടനകളും കൂട്ടായ്മകളും ആദരിക്കുന്നുമുണ്ട് ഇപ്പോൾ
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved