കനത്ത കാറ്റിലും മഴയിലും പുലാമന്തോൾ പഞ്ചായത്തിൽ പരക്കെ നാശനഷ്ടങ്ങൾ.
Pulamanthole vaarttha
പുലാമന്തോൾ പുഴയോരത്ത് വർഷങ്ങൾക്കു മുമ്പ് ഉപയോഗ ശൂന്യ മായി ഉപേക്ഷിച്ച പഞ്ചായത്തിന്റെ ഇൻസിനേറ്റർ കാറ്റിൽ തകർന്നുവീണു
പുലാമന്തോൾ : പുലാമന്തോളിലും പരിസരപ്രദേശങ്ങളിലും ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടങ്ങൾ. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീഴുകയും വൈദ്യുതി തൂണുകള്‍ തകർന്നു വീഴുകയും ചെയ്തിട്ടുണ്ട് വൈദ്യുത കാലുകൾ പൊട്ടി വീണതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി.KSEB ജീവനക്കാര്‍ അതാത് സ്ഥലങ്ങളിലെത്തി വേണ്ട മേല്‍നടപടികള്‍ സ്വീകരിച്ചു. കനത്ത മഴയിലും കാറ്റിലും പുലാമന്തോൾ പുഴുയോരത്ത് അധികൃതരുടെ അനാസ്ഥ മൂലം ഉപയോഗശൂന്യമായി ഉപേക്ഷിച്ച ഇൻസിനിറേറ്റർ തകർന്നു വീണു

ഇൻസിനെറ്റർ തകർന്നത് വാർഡ് മെമ്പർ സന്ദർശിക്കുന്നു
വിവരം അറിഞ്ഞതിനെ തുടർന്ന് വാർഡ് മെമ്പർ അഷ്കർ കെ ടി യും റോയൽസ് ക്ലബ് പ്രവർത്തകരും സ്ഥലത്തെത്തി. ഈ പ്രദേശത്ത് ആളില്ലാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി 2001ൽ ആണ് ഇൻസിനരേറ്റർ സ്ഥാപിച്ചത് കുറഞ്ഞ കാലമാണ് ഇത് പ്രവർത്തിച്ചത് പരിസര വാസി കളുടെ എതിർപ്പ് കാരണം മലിനീകരണപ്രശ്നം മൂലവുമാണ് തുടർന്ന് പ്രവർത്തിക്കാൻ കഴിയാഞ്ഞത് പുലാമന്തോള്‍ തിരുത്ത് യു.പി ബൈപാസില്‍ മരം പൊട്ടി വീഴുകയും വൈദ്യുതി തൂണ് തകര്‍ന്ന് വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്തു. കനത്ത കാറ്റില്‍ പുലാമന്തോള്‍ യു.പി തങ്ങള്‍പടിയില്‍ മരം വീടിന്റെ മുകളിലേക്ക് പൊട്ടിവീണു. ആളപായം ഒന്നും അറിവായിട്ടില്ല വടക്കൻ പാലൂർ കുരുവമ്പലം എന്നിവിടങ്ങളിലും മരങ്ങൾ പൊട്ടി വീണതായി റിപ്പോർട്ടുകൾ ഉണ്ട്

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved