പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ :എം.ആർ. അജിത്കുമാറിനെ മാറ്റും
Pulamanthole vaarttha
എച്ച് വെങ്കിടേഷ്, ബൽറാം കുമാർ ഉപാധ്യായ പരിഗണനയിൽ
തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണിത്. ആരോപണങ്ങളെ കുറിച്ച് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കുക.
അജിത് കുമാറിന്റെ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരാണ് പരിഗണനയിലുള്ളത്.ക്രമസമാധാനത്തിന് പുറമെ ബറ്റാലിയന്റെ ചുമതലയും അജിത് കുമാറിനാണ്. ബറ്റാലിയന്റെ ചുമതലയുള്ള എ.ഡി.ജി.പിയായി അജിത് കുമാറിനെ നിലനിർത്താനും ആലോചനയുണ്ട്. സസ്പെഷൻ ഉൾപ്പെടെയുള്ള നടപടികളും ഒഴിവാക്കിയേക്കും. ജയിൽ ഡി.ജി.പിയാക്കുന്ന തീരുമാനവും പരിഗണനയിലുണ്ട്.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അജിത് കുമാറിനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved