മലപ്പുറത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഉമ്മയും മകനും മുങ്ങിമരിച്ചു
Pulamanthole vaarttha
മലപ്പുറം : മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ പനമ്പറ്റക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഉമ്മയും മകനും മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റുമുറിയിൽ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം സംഭവിച്ചത്.സിബിനയും മൂന്ന് മക്കളും ബന്ധുവും ഉൾപ്പെടെ അഞ്ചു പേര് പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അഞ്ചുപേരും ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ മൂന്നുപേരെ സുരക്ഷിതമായി കരക്കെത്തിക്കാൻ സാധിച്ചെങ്കിലും, അപ്പോഴേക്കും സിബിനയും സിയാനും പുഴയിൽ താഴ്ന്നുപോയിരുന്നു.പുഴയിൽ നിന്ന് പുറത്തെടുത്ത .. സിബിനയെയും മകനെയും ഉടൻ തന്നെ മലപ്പുറത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved