ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് റോഡ് പണി അഞ്ചാം വർഷത്തിലേക്ക്

Pulamanthole vaarttha
പെരിന്തൽമണ്ണ: 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവ ഹിച്ച മേലാറ്റൂർ-പുലാമന്തോൾ പാതയുടെ പണി അഞ്ചാം വർഷത്തിലേക്ക്. കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ യാത്ര ദുസ്സഹമാണിപ്പോൾ. മന്ത്രിയോ സർക്കാറോ ഫലപ്രദമായി ഇടപെടാതെ യാണ് റോഡ് പണി മുന്നോട്ട് പോയത്. പകുതി യോളം തീർത്ത് കരാർ കമ്പനി 2022 ഒടുവിൽ നി ർത്തി. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ കരാറുകാരന് വിട്ടു നൽകിയതാണ്. മേലാറ്റൂർ മു തൽ പുലാമന്തോൾ വരെയുള്ള 30 കി.മീ പാതക്ക് 140 കോടിയുടെയാണ് എസ്റ്റിമേറ്റ്.നാലു വർഷം പൂർത്തിയായപ്പോഴും നാട്ടുകാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിയിൽ കിടക്കുക യാണ്. നിലവിലെ കരാർ കമ്പനിയെ മാറ്റാനുള്ള ശ്രമങ്ങൾക്കിടയിൽ കമ്പനി കോടതിയെ സമീപി ച്ച് സ്റ്റേ വാങ്ങി. സ്റ്റേ നീക്കിക്കിട്ടാനുള്ള ശ്രമത്തിലാ ണ് കഴിഞ്ഞ മൂന്നുമാസമായി സർക്കാർ. ജനപ്ര തിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളോട് ഇക്കാ ര്യങ്ങൾ പറയുമ്പോഴും യാത്രാക്ലേശം ചൂണ്ടിക്കാ ട്ടി സർക്കാറിനും ജനപ്രതിനിധികൾക്കുമെതിരെ വലിയ എതിർപ്പാണ് ഉയരുന്നത്. റോഡുപണി പാ തിവഴിയിലിട്ട ഘട്ടത്തിൽ ഫലപ്രദമായി മരാമത്ത് വകുപ്പ് ഇടപെട്ടിരുന്നില്ല.പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെയുള്ള ഭാഗത്ത് പലയിടത്തും തകർന്ന് കിടക്കുകയാണ്.
കുണ്ടിലും കുഴിയിലും വാഹനങ്ങൾ വീണ് അപകടങ്ങൾ പതിവാണ്. പുതിയ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ച് ടെൻഡർ വിളിച്ച് പ്രവൃത്തി ആയെങ്കിലും ഏൽപ്പിക്കാൻ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ
പെരുമാറ്റ ചട്ടമായിരുന്നു തടസ്സം. അതുകഴിഞ്ഞാൽ നടപടിയുണ്ടാവുമെന്നായിരുന്നു വിശദീകരണം. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് വിഭാഗത്തിനാണ് നിർമാണ ചുമതല. ജില്ലയിലെ ആസ്ഥാനം കുറ്റിപ്പുറത്താണ്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തോട് ചോദിച്ചാൽ കൈമലർത്തു
കയാണ്. നിലവിലെ കരാർ റദ്ദാക്കി എസ്റ്റിമേറ്റ് പുതുക്കി പുതിയ കരാറുകാരെ കണ്ടെത്തി നൽകി വേണം ശേഷിക്കുന്ന പണി പൂർത്തിയാക്കാൻ.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved