പുലാമന്തോൾ ലയൺസ് ക്ലബ്ബ് ഹരിത കർമ്മ സേനയെ ഓണക്കോടി നൽകി ആദരിച്ചു

Pulamanthole vaarttha
പുലാമന്തോൾ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങളെയും ഓണക്കോടി നൽകി ആദരിച്ചു.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഹാളിൽ ക്ലബ്ബ് പ്രസിഡന്റ് ഇ കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ക്ലബ് അംഗങ്ങളായ ദേവിക ടീച്ചർ പ്രാർത്ഥനയും, രാജേഷ് മാസ്റ്റർ സ്വാഗതവും, പറഞ്ഞു.യോഗം ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട്, പുലാമന്തോൾ ലയൺസ് ക്ലബ്ബ് ആരംഭിച്ചത് മുതൽ ഇതുവരെ ചെയ്തു വന്നിട്ടുള്ള ജീവകാരുണ്യ, സാമൂഹിക സേവനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ശശികുമാർ സാകേതം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ടി സാവിത്രി, ക്ഷേമ കാര്യ സ്റ്റാൻഡിഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് മുസ്തഫ,വാർഡ് മെമ്പർ കെ ടി അഷ്കർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനുരാജ്, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, ഹരിത കർമ്മ സേന സെക്രട്ടറി സതി, പ്രസിഡന്റ് ബിന്ദു എന്നിവരും ആശംസകൾ അറിയിച്ചു. പങ്കെടുത്ത എല്ലാവർക്കും പായസം വിതരണവും നടത്തി. ട്രഷറർ ഫൈസൽ ബാബു യോഗത്തിന് നന്ദിയും അറിയിച്ചു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved