ഹോട്ടൽമുറിയിൽ ലൈംഗികാതിക്രമം; സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസ്
Pulamanthole vaarttha
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) സെലക്ഷന് സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു. ഹോട്ടല്‍ മുറിയില്‍ വെച്ച് കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ഇടതുസഹയാത്രികനും മുന്‍ ഇടത് എംഎല്‍എയുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്. കഴിഞ്ഞമാസം മുഖ്യമന്ത്രിക്കാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. തനിക്ക് ലഭിച്ച പരാതി മുഖ്യമന്ത്രി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പരാതിയില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് പോലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക പറഞ്ഞത്. ഐഎഫ്എഫ്കെയിലേക്കുള്ള മലയാള സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള ജൂറി അംഗമാണ് പി.ടി. കുഞ്ഞുമുഹമ്മദ്. പരാതിക്കാരിയും ജൂറിയായിരുന്നു. തിരുവനന്തപുരത്താണ് സ്ക്രീനിങ് നടന്നത്. ഇവര്‍ താമസിച്ചിരുന്ന നഗരമധ്യത്തിലെ ഹോട്ടലില്‍ വെച്ചാണ് സംവിധായകന് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പി.ടി. കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ് കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
പുറമണ്ണൂർ ഗ്രാമത്തിലെ പാഡിയിലെ കൂട്ടുകാർ എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന്പ വയലിന് നടുവിലൂടെ പോകുന്ന റോഡിൽ ഒരുക്കിയിട്ടുള്ള...
© Copyright , All Rights Reserved