മക്കളെ സ്കൂളിൽ നിന്നും കൂട്ടിവരുന്നതിനിടെ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു
Pulamanthole vaarttha
ചങ്ങരംകുളം: ഗൾഫിൽ നിന്നും അടുത്തയീടെ നാട്ടിൽ എത്തിയ പ്രവാസി യുവാവ് അപകടത്തിൽ മരണപ്പെട്ടു
ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് താടിപ്പടിയിൽ പിക്കപ്പ് ബൈക്കിലിടിച്ചാണ് .ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി പരേതനായ കോട്ടേലവളപ്പിൽ സിദ്ധിയുടെ മകൻ മുഹമ്മദ്(43) മരിച്ചത്.മക്കളായ ഹംന ജുബിൻ,ഹയ ആയിഷ എന്നിവർക്ക് പരിക്കേറ്റു.വളയംകുളം എംവിഎം സ്കൂളിൽ നിന്ന് മക്കളെ എടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാർ ഉടനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു .മാതാവ് കദീജകുട്ടി.ഭാര്യ ഷെമീന.മക്കൾ ഹംന ജുബിൻ,ഹയ ആയിഷ,ഹാമിഷ് അർഫാൻ.സഹോദരങ്ങൾ റഷീദ്,സജ്ന

തേങ്ങ തലയിൽ വീണ് യുവതി മരിച്ചു
പൊന്നാനി: തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതു പൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പിൽ മൊയ്തീൻ ഷായുടെ ഭാര്യ ലൈലയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മകൻ മുഹമ്മദ് ഗസാലി
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved