പ്രമുഖ പ്രവാസി വ്യവസായി വി.പി മുഹമ്മദലിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി
Pulamanthole vaarttha
പട്ടാമ്പി: സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും അല്‍ റയാന്, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ വി.പി മുഹമ്മദലിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതായി പരാതി. പട്ടാമ്പിക്കു സമീപം ചെറുതുരുത്തി കൂട്ടുപാത തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിന് സമീപം ആണ് സംഭവം.മുഖം മൂടിധരിച്ചെത്തിയ സംഘം തോക്കു ചൂണ്ടി മുഹമ്മദലി സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്താണ് അക്രമണം നടത്തിയത്. ഇദ്ദേഹത്തിന്റെ സ്വദേശമായ വണ്ടൂരിൽ നിന്നും കൊച്ചി വിമാനത്താവളം വഴി ജിദ്ദക്കു പോകുന്നതിന് നെടുമ്പാശ്ശേരിയിലേക്കു പോവുകയായിരുന്നു മുഹമ്മദലി. കോഴിക്കാട്ടിരി പാലത്തിന് സമീപമെത്തിയപ്പോള്‍ കാറിന് കുറുകെ വാഹനമിട്ട് അക്രമം നടത്തുകയായിരുന്നു. കാറില്‍ മുഹമ്മദലിയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമികള്‍ ഇന്നോവ കാറിലാണ് എത്തിയതെന്ന് പറയുന്നു. കാറിന്റെ ചില്ല തകര്‍ത്ത് തോക്കു ചൂണ്ടി മൂഹമ്മദലിയെ പുറത്തിറക്കി അക്രമികള്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് പറയുന്നു. അക്രമണം നടത്തിയവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.
മലപ്പുറം :തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണത്തിൽ സജീവമായ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥിയുടെ...
തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
© Copyright , All Rights Reserved