ഞാറ് നടാൻ അതിഥി തൊഴിലാളികളെ ഏൽപ്പിച്ചു – പൂക്കാട്ടിരിയിൽ കർഷകർക്ക് കിട്ടിയത് ‘മുട്ടൻ പണി’

Pulamanthole vaarttha
പറിച്ചു നടാൻ ഏൽപ്പിച്ച ഞാറിൽ പകുതിയും ചേറ്റിൽ ചവിട്ടി താഴ്ത്തി ബംഗാളികൾ
പൂക്കാട്ടിരി : ഞാറ് നടാൻ ഏൽപ്പിച്ച അതിഥി തൊഴിലാളികൾ പൂക്കാട്ടിരിയിലെ കുറച്ചു കർഷകർക്ക് നൽകിയത് മുട്ടൻ പണി. നാട്ടുകാരായ പണിക്കാരെ കിട്ടാൻ ഇലാത്തത് കൊണ്ടാണ് പൂക്കാട്ടിരി പുന്നാൻ ചോല കറുകൻ പാടത്ത് ആറേക്കർ നെൽപാടത്ത് കൃഷിയിറക്കിയ ബഷീർ ,സൈനുദ്ധീൻ, സിദ്ധിഖ്, കരീം എന്നീ കർഷകർക്കാണ് അന്യസംസ്ഥാന തൊഴിലാളികൾ പാരയായത്.
ചേറ്റിൽ താഴ്ത്തിയ ഞാറ് മാന്തി എടുക്കുന്ന തൊഴിലാളികൾ
കഴിഞ്ഞ വാരം കൃഷിയിടത്തിൽ ഞാറു പറിച്ചു നടാൻ അഞ്ചു അതിഥി തൊഴിലാളികൾക്ക് ഏക്കർ ഒന്നിന് 6000 രൂപക്ക് കരാർകൊടുത്ത ഇവരുടെ കൃഷിയിടത്തിൽ വേഗം പണിതീർക്കാനായി പകുതിയിലധികം ഞാറ് ചേറ്റിൽ ചവിട്ടി പൂഴ്ത്തിവെക്കുകയായിരുന്നു തൊഴിലാളികൾ ചെയ്തത് .മഴ ആയതിനാൽ ഉടമകൾ എത്തില്ലെന്ന ധൈര്യത്തിലാണ് ഇവർ കള്ള പണിയെടുത്തത്.
കർഷകരായ ബഷീർ- സൈനുദ്ധീൻ – സിദ്ധിഖ് എന്നിവർ
എന്നാൽ കൃഷിയിടത്തിൽ എത്തിയ കർഷകരിൽ ഒരാൾ ആണ് ഇത് കണ്ടെത്തിയത് തുടർന്ന് മറ്റുള്ളവരെ വിളിച്ചു കൂട്ടുകയും ഇവരെ കൊണ്ട് അത് ചേറ്റിൽ നിന്നും മാന്തി എടുപ്പിക്കുകയും ചെയ്തെങ്കിലും ചേറ്റിൽ താഴ്ത്തിയ ഞാറ് മുഴുവൻ നശിച്ചു പോയിരുന്നു.ഏറെ വിലകൂടിയ 82 കിലോ വിത്താണ് ഇത്തരത്തിൽ ഇവർ നശിപ്പിച്ചത്.ആറ് ഏക്കർ നിലത്തിനായി 36000 രൂപ തൊഴിലാളികൾ തന്നെ സമ്മതിച്ചത് കൊണ്ടാണ് ഇവർ ഹിന്ദിക്കാരെ ഇതിനായി ഏൽപ്പിച്ചത് എന്ന് കർഷകർ പറയുന്നു.
ചേറ്റിൽ താഴ്ത്തിയ ഞാറ് മാന്തി എടുക്കുന്ന തൊഴിലാളികൾ
തങ്ങളുടെ ഞാറ് നശിപ്പിച്ച ഇവർ എവിടെ നിന്നാണെങ്കിലും ഞാറ് എത്തിച്ചു നട്ടു തരാതെ ഇവരെ വിടില്ലെന്നാണ് കർഷകർ പറയുന്നത് . ഇത്തരം ആളുകളെ പണിയേൽപ്പിക്കുമ്പോൾ കൂടെ നിന്നില്ലെങ്കിൽ ഇവർ വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്നും കർഷകർ പറഞ്ഞു. തൊഴിലുടമയുടെ സാനിധ്യത്തിൽ നല്ലപോലെ ജോലി ചെയ്തു നാട്ടുകാരിൽ പ്രീതി പിടിച്ചു പറ്റുന്ന ഇത്തരക്കാർ തൊഴിലുടമ ഒന്ന് മാറിയാൽ ഇത്തരം കള്ളത്തരം ചെയ്യുന്നത് പല തൊഴിലുടമകൾക്കും തലവേദന ആകുന്നത് സാധാരണയാണ് .
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved