പ്രായപൂർത്തിയാവാത്ത 14-കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു
Pulamanthole vaarttha
വല്ലപ്പുഴ : തീവണ്ടി യാത്രയ്ക്കിടെ പ്രായപൂർത്തിയാവാത്ത 14-കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ കുറുവട്ടൂർ വേലുതാക്കത്തൊടി ഉമ്മറിനെയാണ് (53) പോലീസ് പോക്സോ വകുപ്പുപ്രകാരം അറസ്റ്റുചെയ്തത്. തിങ്കളാഴ്ചരാവിലെ 11.30-ഓടെ എത്തിയ നിലമ്പൂർ വണ്ടിയിലെ യാത്രക്കാരനായിരുന്ന കുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക് വരികയായിരുന്ന തീവണ്ടിയിലെ യാത്രക്കാരനായിരുന്നു ആൺകുട്ടി. ആൺകുട്ടി സുഹൃത്തിനൊപ്പം നിൽക്കുന്നതിനിടെ ഉമ്മർ സ്വകാര്യഭാഗങ്ങളിൽ പിടിച്ച് ശൗചാലയത്തിലേക്ക് വിളിക്കുകയായിരുന്നു. ഇതിനെ എതിർത്ത കുട്ടി ബോഗിയുടെ മുൻവശത്തേക്ക് ഓടി. അപ്പോഴേക്കും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽനിന്നും കുട്ടി പുറത്തേക്ക് എടുത്തുചാടുകയും ചെയ്തു. പ്ലാറ്റ്ഫോമിൽ കുട്ടി വീഴുന്നതും പോലീസിന്റെ സി.സി.ടി.വി.യിൽ ലഭിച്ചിട്ടുണ്ട്. കുട്ടി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു. ഇതിനിടെ പോലീസ് സ്റ്റേഷന് സമീപത്ത് കൂടി ഉമ്മർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടി. എസ്.ഐ. അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഉമ്മറിനെ റിമാൻഡ് ചെയ്തു.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved