അഹമ്മദാബാദിൽ വിമാനം തകർന്നു വീഴുന്ന ഭീകര ദൃശ്യങ്ങൾ പകർത്തിയത് പ്ലസ്ടു വിദ്യാർഥി

Pulamanthole vaarttha
ന്യൂഡൽഹി: ലോകം ഞെട്ടലോടെ കണ്ട അഹമ്മദാബാദിലെ വിമാനം തകർന്നു വീഴുന്ന ഭീകരമായ ദൃശ്യങ്ങൾ പകർത്തിയത് ഒരു 17കാരൻ. ആര്യാവല്ലി ജില്ലക്കാരനായ ആര്യൻ അൻസാരിയാണ് അഹമ്മദാബാദിലെ വാടക വീടിന്റെ മുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളുടെ ഉറവിടം സംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സിറ്റി ക്രൈംബ്രാഞ്ച് സംഘം വിദ്യാർഥിയെ ചോദ്യം ചെയ്തു.
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തെ ഒരു വാടക വീടിന്റെ ടെറസിൽ നിന്നാണ് ആര്യൻ ദൃശ്യം പകർത്തിയത്. പ്ലസ് ടു പ്രവേശനം നേടിയ വിദ്യാർഥി പാഠപുസ്തകങ്ങൾ വാങ്ങാൻ വേണ്ടിയാണ് അഹമ്മദാബാദിൽ എത്തിയത്. അവിടെ അച്ഛൻ വാടകക്ക് താമസിക്കാറുള്ള വീട്ടിൽ പോകുകയും വിമാനം താഴ്ന്ന് പറക്കുന്നത് കണ്ടപ്പോൾ കൗതുകത്തോടെ മൊബൈലിൽ പകർത്തിയതാണെന്നും ആര്യൻ മൊഴി നൽകി.കഴിഞ്ഞ മാസം ഞാൻ 11-ാം ക്ലാസ് പരീക്ഷ പാസായി, 12-ാം ക്ലാസിൽ പ്രവേശനം നേടി. ജൂൺ 12-ന് പാഠപുസ്തകങ്ങൾ വാങ്ങാൻ ഞാൻ അഹമ്മദാബാദിൽ എത്തി. ഉച്ചയ്ക്ക് 12.30 ഓടെ ഞാൻ എന്റെ അച്ഛൻ്റെ വാടക വീട്ടിലെത്തി. വിമാനം പറക്കുന്നത് അടുത്തുനിന്ന് കാണാം എന്ന് കേട്ടപ്പോൾ ടെറസിൽ കയറി. ഇത്രയും അടുത്ത് നിന്ന് ഒരു വിമാനം ഞാൻ കണ്ടിട്ടില്ലാത്തതിനാൽ അതിലൂടെ പറന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ, അത് വിമാനത്താവളത്തിൻ്റെ മറുവശത്ത് ഇറങ്ങാൻ പോകുകയാണെന്ന് ഞാൻ കരുതി. പിന്നീട് അത് തകർന്നുവീണ് എൻ്റെ കൺമുന്നിൽ തീപിടിച്ചു. അത് ഭയാനകമായിരുന്നു.’-ആര്യൻ പറഞ്ഞു.വിരമിച്ച ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ ആര്യന്റെ പിതാവ് അടുത്തിടെ അഹമ്മദാബാദ് മെട്രോയിൽ സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ചത്. മേഘാനിനഗറിൽ വിമാനത്താവളത്തിനും അപകടസ്ഥലത്തിനും ഇടയിൽ രണ്ട് നിലകളുള്ള ഒരു വാടക താമസസ്ഥലത്താണ് അദ്ദേഹം താമസിച്ചിരുന്നത്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved