ആദ്യം കുറച്ചു ദിവസം മുട്ടയിട്ടു അടയിരുന്നു വിരിയിച്ചു -എന്നാൽ ഇപ്പോള്‍ പുലര്‍ച്ചെ കൂവല്‍, ആണ്‍കോഴികളുടെ സകലസ്വഭാവവുമായി ഇവിടെ ഇങ്ങനെ ഒരു പിടക്കോഴി.
Pulamanthole vaarttha
പെരിന്തൽമണ്ണ : പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുകയാണ് പെരിന്തൽമണ്ണ എരവിമംഗലത്തെ ഒരു കോഴി. മുട്ടയിട്ടു അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിച്ച പിടക്കോഴിയാണ് ഇപ്പോള്‍ അതെല്ലാം നിര്‍ത്തി പൂര്‍ണ്ണമായും പൂവന്‍കോഴിയായി മാറിയിരിക്കുന്നത്.പെരിന്തൽമണ്ണ വളയംമൂച്ചി എരവിമംഗലം റോഡിൽ ഉമ്മറ പറമ്പിൽ ആംബുജ ത്തിന്റെ

വീട്ടിലെ പിടക്കോഴിയാണ് പൂവന്‍കോഴിയായി മാറിയിരിക്കുന്നത്. പിടകോഴിയില് നിന്നും പൂര്‍ണ്ണമായും പൂവന് കോഴിയിലേക്ക് മാറി എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മുട്ടയിട്ട് തുടങ്ങിയ ശേഷം അടയിരിക്കുകയും കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്ത ശേഷമാണ് പിടകോഴി പൂവന് കോഴിയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയത്. പുലര്‍ച്ചെ കൂവാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ ഈ കാര്യം ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീട് തലയിൽ പൂവ് അടക്കമുള്ള രൂപമാറ്റവും മറ്റു ലക്ഷണങ്ങളും കണ്ടു തുടങ്ങുകയായിരുന്നു. കോഴിയില്‍ ഉണ്ടായ ഈ അപൂര്‍വ്വ മാറ്റം കൗതുകവും ഒരല്‍പ്പം ആശങ്കയുണ്ടാക്കുന്നതായും അമ്പുജം പറഞ്ഞു.
പിട കോഴി കൂവുന്ന നൂറ്റാണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും പിടകോഴി പൂവനായതു കാണാന്‍ നിരവധി ആളുകളാണ് ആംബുജത്തിന്റ വീട്ടിലേക്ക് എത്തുന്നത്
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved