മുറിവുണക്കുന്ന ‘മുറികൂടിപ്പച്ച’യുടെ രഹസ്യം കണ്ടെത്തി ഗവേഷകർ
Pulamanthole vaarttha
മുറിവുണക്കുന്ന പാഡ് വികസിപ്പിച്ച് പാലോട് ബൊട്ടാണിക് ഗാർഡനിലെ ഗവേഷകർ
പാലോട് : ‘മുറികൂടിപ്പച്ച’ എങ്ങനെ അതിവേഗം മുറിവ് ഉണക്കുന്നുവെന്നു കണ്ടെത്തി ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ സെന്റർ ഓഫ് എക്സലൻസ് ഫൈറ്റോ കെമിക്കൽ നാനോ ടെക്നോളജിയിലെ ഗവേഷകർ. മുറിവുണക്കുന്ന ‘പാഡ്’ വികസിപ്പിക്കുകയും ചെയ്തു. . കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ ശ്രേഷ്ഠ പദ്ധതി വഴിയായിരുന്നു ഗവേഷണം.
“സ്ട്രോ ബലാന്തസ് ആൾട്ടർനേറ്റ’ എന്ന ശാസ്ത്രനാമമുള്ള ‘മുറികൂടിപ്പച്ച’ നാട്ടിൻപുറങ്ങളിൽ മുറിവുണക്കാൻ ഉപയോഗിക്കുന്ന സസ്യമാണ്. ഇല പിഴിഞ്ഞെടുത്ത സത്ത് മുറിവിൽ പുരട്ടി കെട്ടി വച്ചാൽ ആഴത്തിലുള്ള മുറിവു പോലും വേഗം കരിയും. ഇതിൽ അടങ്ങിയിരിക്കുന്ന ‘ലൂപ്പിയോൾ’ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ “ആക്ടിയോസിഡ്’ എന്ന സംയുക്തമാണ് ഇതിനു പിന്നിലെന്നാണ് പുതിയ കണ്ടെത്തൽ
മുറികൂടിപ്പച്ച’യിൽ വലിയ തോതിൽ കാണുന്ന ‘ആക്ടിയോസിഡ്’ സംയുക്തത്തിന് രാജ്യാന്തര വിപണിയിൽ മില്ലി ഗ്രാമിന് 4,500 മുതൽ 6,000 രൂപ വരെ വിലയുണ്ട്. എളുപ്പത്തിൽ വേർതിരിച്ചെടുക്കാനുമാകും. ഗവേഷകർ വികസിപ്പിച്ച പാഡിലെ നേർത്ത നാനോ ഫൈബർ പാളി വേഗത്തിൽ മുറിവ് ഉണക്കുന്നു.
ആക്ടിയോസിഡും ആന്റിബയോട്ടിക് ആയ നിയോമൈസിൻ സൾഫേറ്റും അടങ്ങിയിട്ടുണ്ട്. ദുർഗന്ധം ഇല്ലാതാക്കുകയും സൂക്ഷ്മാണുക്കളുടെ വളർച്ച തടയുകയും ചെയ്യുന്നു. മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയമായിരുന്നു. പാഡിന് പേറ്റന്റ് നേടാൻ ശ്രമം തുടങ്ങിയതായി ഗവേഷകരായ ഡോ. വി.ഗായത്രി,ഡോ.എസ്.അജികുമാരൻ നായർ, ഡോ.ബി.സാബുലാൽ, നീരജ് എസ്.രാജ്, ഡോ.വി.അരുണാചലം എന്നിവർ അറിയിച്ചു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved