പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന് പ്രൗഢ സമാപനം
Pulamanthole vaarttha
ഇന്ത്യയുടെ സംസ്കാരം ബഹുസ്വരത -മുഹമ്മദ് അസ്ഹറുദ്ദീൻ
പട്ടിക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63 -ാം വാർഷിക മഹാസമ്മേളനത്തിന് പ്രൗഢ പരിസമാപ്തി. പഠനം പൂർത്തിയാക്കിയ 585 ഫൈസിമാർ സനദ് സ്വീകരിച്ചു. സമാപന സമ്മേളനം തെലുങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയാണ് രാജ്യത്തിന്റെ സംസ്കാരമെന്നും തെറ്റിദ്ധാരണയുടെയും സ്പർദ്ധയുടെയും കാലത്ത് നന്മക്കും സ്നേഹത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. നാടിനും സമുദായത്തിനും വലിയ കരുത്താണ് ഓരോ വര്‍ഷവും സേവനത്തിനിറങ്ങുന്ന യുവപണ്ഡിതരെന്നും സ്പർധക്കും വെറുപ്പിനുമെതിരെ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജാമിഅയിൽ 40 വർഷത്തിലേറെക്കാലം അധ്യാപനം നടത്തിയ സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ് ലിയാരെ ആദരിച്ചു.ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാന പ്രസംഗം നടത്തി.

മജ്ലിസുന്നൂർ സംസ്ഥാന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖഭാഷണം നടത്തി. കോട്ടുമല മൊയ്തീന് കുട്ടി മുസ് ലിയാര്‍, എം.ടി അബ്ദുല്ല മുസ് ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി എം.പി . ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു..എം ടി അബ്ദുല്ല മുസ് ലിയാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, എം.പി അബ്ദുസമദ് സമദാനി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് തുടങ്ങിയവർ സംബന്ധിച്ചു
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved