പട്ടാമ്പി നിളയോരം’ പാർക്ക് നവംബറിൽ തുറന്നേക്കും

Pulamanthole vaarttha
പട്ടാമ്പി പട്ടാമ്പി ഭാരതപ്പുഴയോരത്തെ പാർക്കിന്റെ രണ്ടാംഘട്ട നിർമാണം പൂർത്തിയാക്കി നവംബർ അവസാനത്തോടെ തുറക്കാനാകുമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ. പുഴയോര പാർക്ക് നിർമാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു മുഹമ്മദ് മുഹസിൻ എംഎൽഎ. പട്ടാമ്പി നഗരസഭയിൽ നിളയുടെ തീരത്ത് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിലാണ് പാർക്ക് നിർമിക്കുന്നത്.
നിർമാണം പൂർത്തീകരിച്ചു വരുന്ന നിളയോരം പാർക്കിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മുഹമ്മദ് മുഹസിൻ എംഎൽഎ ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പമാണ് പാർക്ക് സന്ദർശിച്ചത്.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 90 ലക്ഷം രൂപ ഉപയോഗിച്ചാണ് പാർക്കിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്.രണ്ടാംഘട്ട നിർമാണത്തിനാവശ്യമായ ഫണ്ട് ഉടൻ നൽകുമെന്ന് എംഎൽഎ അറിയിച്ചു. ഭാരതപ്പുഴയെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം പൊതുജനങ്ങൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാവുന്ന രീതിയിലാണ് പാർക്ക് രൂപകൽപന. പട്ടാമ്പി നമ്പ്രം റോഡിൽ നിന്നും ഗുരുവായൂർ ക്ഷേത്രം വരെയുള്ള പുഴയോട് ചേർന്നു കിടക്കുന്ന 75 സെന്റ് സ്ഥലത്താണ് നിർമാണ പ്രവൃത്തി പുരോഗമിക്കുന്നത്.ഭാരതപ്പുഴയിൽ മഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ പാർക്കിൽ വെള്ളം കയറിയതോടെ നിർമാണം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇത്തരത്തിൽ ഇനിയും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ മഴയ്ക്കു ശേഷം മാത്രമേ നിർമാണ പ്രവൃത്തികൾ പൂർണരൂപത്തിൽ ആരംഭിക്കുകയുള്ളൂ. പാർക്കിലെ പുല്ലും ചെളിയും നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികൾ നവംബർ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. വിവിധ നിറങ്ങളിലുള്ള ഗ്രില്ലുകൾ സ്ഥാപിക്കുന്ന ജോലിയും നടപ്പാത നിർമാണവും പൂർത്തിയാവുകയും കവാടം സ്ഥാപിക്കുന്ന പ്രവൃത്തി നടന്നു വരികയുമാണ്.അലങ്കാര ലൈറ്റുകൾ സ്ഥാപിക്കൽ, മരങ്ങൾ വച്ചു പിടിപ്പിച്ചു പാർക്കിനെ ഹരിതാഭമാക്കൽ തുടങ്ങിയവയും നടപ്പാക്കും. കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ആംഫി തിയറ്റർ, എന്നിവയും പാർക്കിൽ സജ്ജീകരിക്കും. വിനോദ സാംസ്കാരിക, വ്യാപാര മേഖലകൾക്കു കൂടി പാർക്ക് പ്രയോജനപ്പെടും. പൂർണമായും എംഎൽഎ ഫണ്ടിൽ നിർമിക്കുന്നു എന്ന പ്രത്യേകതയും പാർക്കിനുണ്ട്. നേരത്തെ നഗരസഭ നേതൃത്വത്തിൽ റവന്യു വകുപ്പിന്റെ സഹായത്തോടെ കയ്യേറ്റക്കാരിൽ നിന്നു തിരിച്ച് പിടിച്ച സ്ഥലത്താണ് പാർക്ക് നിർമിക്കുന്നത്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved