രുചിയറിയാം – പലഹാര മേളയുടെ നിറവിൽ എ.എൽ.പി.എസ്. പാലൂർ
Pulamanthole vaarttha
പാലൂർ : പാലൂർ എ.എൽ.പി. സ്കൂളിലെ കുരുന്നുകൾ സ്കൂളിൽ ഒരുക്കിയ പലഹാര മേളയുടെ രുചിക്കൂട്ടുകൾ വ്യത്യസ്ഥമായി . ദൃശ്യമാധ്യമങ്ങളിൽ കണ്ടും കേട്ടും മാത്രം പരിചയമുള്ള വിവിധ തരം പലഹാരങ്ങൾ കൺമുന്നിലെത്തി രുചിച്ചു കൊണ്ടാണ് കുട്ടികൾ മേളയെ വരവേറ്റത്. വിവിധ തരത്തിലുള്ള പലഹാരങ്ങൾ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുത്താണ് മേളയിൽ എത്തിച്ചത്. ഇത് ഏറെ കൗതുകമായി. ഈ പലഹാരങ്ങൾ പരിചയപ്പെടാനും രുചിച്ചറിയാനും അവയുടെ ആ കൃതി മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു.

ഇത്തരം പരിപാടികളുടെ ലക്ഷ്യവും ആവശ്യവും എന്നതിനെ പരാമർശിച്ച് പ്രധാനാധ്യാപിക ശ്രീമതി.ശ്രീജ ടീച്ചർ കുട്ടികളോട് സംസാരിച്ചു. പ്രീ പ്രൈമറി തലത്തിലും ഒന്നാം ക്ലാസിലുമായി സംഘടിപ്പിച്ച ഈ മേളയിൽ എല്ലാ അധ്യാപകരും പങ്കാളികളായി. PTA പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സഹകരണം മേളക്കു ണ്ടായി. വേറിട്ട പരിപാടിയിൽ മധുരം നുണഞ്ഞ് കുട്ടികൾ ഏറെ സന്തോഷം പങ്കിട്ടു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പലഹാരം വിതരണം ചെയ്തു.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved