പലകപ്പറമ്പ് സ്കൂൾ നവീകരിക്കുന്നു
Pulamanthole vaarttha
പലകപ്പറമ്പ്: അൺ ഫിറ്റായി മാറിയ പലകപ്പറമ്പ് ജി.എൽ.പി സ്കൂൾ പഴയ ആസ്ബറ്റോസ് ബിൽഡിംഗ് നവീകരിച്ച് ഫിറ്റ്നസ് നേടുന്നതിനായി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ അനുവദിച്ചു. പ്രസ്തുത ഫണ്ട് ഉപയോഗിച്ച് പഴയ ബിൽഡിംഗ് മേൽക്കൂര മാറ്റി പുതിയ മേൽക്കൂര സ്ഥാപിക്കൽ, ചിതലരിച്ച വാതിൽ ജനൽ എന്നിവ മാറ്റി സ്ഥാപിക്കൽ, കിണറിന് സംരക്ഷണ കവർ ഇടൽ എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ച് കഴിഞ്ഞു. ഏതാനും ദിവസത്തെ മിനുക്ക് പണികൾക്ക് ശേഷം കെട്ടിടം ഉദ്ഘാടനത്തിന് തയ്യാറാവും.
പുതിയ ബിൽഡിംഗ്, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ വൈദ്യുതീകരണത്തിന് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപയുടെ പ്രവൃത്തി നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. പഴയ ബിൽഡിംഗ്, MLA ഫണ്ട് പ്രകാരമുള്ള പുതിയ ക്ലാസ്സ് റൂമുകൾ എന്നിവ കൂടി പൂർത്തിയാവുന്നതോട് കൂടി സ്കൂളിന്റെ കെട്ടിട സംബന്ധമായ അപര്യാപ്തതകൾ പൂർണ്ണമായും അവസാനിക്കും എന്നും, സ്കൂളിലേക്കുള്ള വഴി, ഗ്രൗണ്ട് നവീകരണം, ചുറ്റുമതിൽ എന്നീ കാര്യങ്ങൾ കൂടി സാധ്യമാവുന്ന തോട് കൂടി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പലകപ്പറമ്പ് ജി എൽ പി സ്കൂൾ മാതൃക വിദ്യാലയമായി മാറും എന്നും പ്രസിഡന്റ് ശ്രീമതി ചക്കച്ചൻ ഉമ്മുകുൽസു നാട്ടു വാര്‍ത്തയോട് പറഞ്ഞു. അതിനായി സ്കൂളിലേക്കുള്ള വഴി വീതി കൂട്ടി നവീകരിക്കുന്നതിന് നാട്ടുകാരുടെയും പി ടി എ യുടെയും സഹായം ആവശ്യമാണ് എന്ന് പ്രസിഡന്റ് ഒർമ്മപ്പെടുത്തി.
1972 ൽ ആരംഭിച്ച പലകപ്പറമ്പ് ജി എൽ പി സ്കൂൾ കുറച്ച് വർഷങ്ങൾ മുമ്പ് വരെ കാലാനുസൃതമായ രീതിയിൽ അപ്ഡേറ്റ് ചെയ്യപ്പെടാതെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മുൻ MLA ടി എ അഹമ്മദ് കബീർ, നിലവിലെ MLA മഞ്ഞളാംകുഴി അലി, 2020-25 വർഷത്തിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി, വാർഡ് മെമ്പർ കരുവാടി കുഞ്ഞാപ്പ, മുൻ മെമ്പർ റംലത്ത് തുടങ്ങിയവരുടെ ശ്രമഫലമായി സ്കൂളിന് കാലാനുസൃതമായ രീതിയിൽ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നും ഇവരുടെ പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു എന്നും പി ടി എ ക്ക് വേണ്ടി പ്രസിഡന്റ് അബ്ദുൽ അസീസ് പറഞ്ഞു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved