തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം പൊന്നാനിയിൽ കണ്ടെത്തി
Pulamanthole vaarttha
തിരുവേഗപ്പുറ : തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് സഅദിന്റെ (8) മൃതദേഹം പൊന്നാനിയിൽ നിന്നും കണ്ടെത്തി. രണ്ടു ദിവസമായി പുഴയിൽ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിവന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു സഅദും സഹോദരൻ സഹലും. തൂതപ്പുഴയുടെ കാളിയാർവട്ടം കടവിൽ ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരൻ സഹലിനെ നാട്ടുകാർ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും സഅദ് ഒഴുക്കിൽപ്പെടുകയായിരുന്നു. പട്ടാമ്പി അഗ്നിരക്ഷാ സേനയും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ധരും പോലീസും ചേർന്നാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊടുമുണ്ടയിലെ വീട്ടിലേക്ക് എത്തിക്കും.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved