നേപ്പാൾ മിന്നൽ പ്രളയം; പൊന്നാനി സ്വദേശികളായ നാലംഗ മലയാളി കുടുംബത്തെ കാണാനില്ല
Pulamanthole vaarttha
എടപ്പാൾ :നേപ്പാളിൽ തീർഥയാത്രയ്ക്കായി പോയ പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാനില്ല. ഓസ്ട്രേലിയൻ പൗരത്വമുള്ള തൃക്കാവ് സ്വദേശി ശ്രീധരൻ അയ്യരും കുടുംബവുമാണ് മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായത്. ശ്രീധരൻ അയ്യർ (54), ഭാര്യ ലക്ഷ്മി, മക്കളായ റിഷദ് (24), രുദ്ര (22) എന്നിവരെയാണ് കാണാതായത്. നേപ്പാളിൽ മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി മലയാളികളെ കാണാതായതിന് പിന്നാലെയാണ് പൊന്നാനി സ്വദേശികളായ കുടുംബത്തെക്കുറിച്ചും ആശങ്കാജനകമായ വിവരം പുറത്തുവരുന്നത്. കഴിഞ്ഞ 21നാണ് കുടുംബം ഓസ്ട്രേലിയയിൽ നിന്ന് കാഠ്മണ്ഡുവിലെത്തിയത്. മിന്നൽ പ്രളയമുണ്ടാകുന്നതിന് ഏകദേശം മൂന്ന് മണിക്കൂർ മുമ്പ് ഇവർ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിന് ശേഷം കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കുടുംബത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ബന്ധുക്കളും ആശങ്കയിലാണ്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved