കാഴ്ച വസന്തമൊരുക്കി പുറമണ്ണൂരിന്റെ സ്വന്തം പാഡി
Pulamanthole vaarttha
വെങ്ങാട് : സോഷ്യൽ മീഡിയയിലും നാട്ടിലും വൈറലായി കൊണ്ടിരിക്കുകയാണ് വളാഞ്ചേരി പുറമണ്ണൂരിലെ പാഡിയും അവിടുത്തെ കാഴ്ചകളും. വളാഞ്ചേരി ഇരുമ്പിളിയം പഞ്ചായത്തിൽ പെട്ട പുറമണ്ണൂർ മജിലിസ് റോഡിൽ പുറമണ്ണൂർ വയലിന് നടുവിലാണ് പ്രദേശത്തെ ഒരു പറ്റം യുവാക്കളുടെ സ്വപ്ന സാഫല്യമായി അതിമനോഹരമായ പാഡി എന്ന ബ്യൂട്ടി സ്പോട്ട് ഒരുക്കിയിരിക്കുന്നത്. ഇരുമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ വയൽ ശേഖരങ്ങളിലേക്ക് തൂതപ്പുഴയിൽ നിന്നും വെള്ളമെത്തിക്കുന്ന തോടിനു മുകളിൽ പഞ്ചായത്ത് ഭരണസമിതി ഏകദേശം ഒന്നരക്കോടി രൂപ ചെലവാക്കിയാണ് കോൺക്രീറ്റ് ഭിത്തിയും നടപ്പാതയുമൊരുക്കിയത്.

കോൺക്രീറ്റ് ജോലികൾ കഴിഞ്ഞു നടപ്പാത സജ്ജമായതോടെ പ്രദേശത്തെ ഒരുപറ്റം യുവാക്കളുടെ ചിന്തയിൽ വിരിഞ്ഞതാണ് ഇവിടുത്തെ മനോഹര കാഴ്ചകൾ . പാഡിയിലെ കൂട്ടുകാർ എന്ന കൂടായ്മയുടെ നേതൃത്വത്തിൽ യുവാക്കൾ നടപാതക്കിരുവശങ്ങളിലുമായി ചെണ്ടുമല്ലി പൂക്കളും മറ്റു ചെടികളും പൂച്ചട്ടികളിൽ നട്ടുപിടിപ്പിക്കുകയും കാഴ്ച കാണാൻ എത്തുന്നവർക്കായി സെൽഫി സ്പോട്ട് ഒരുക്കുകയും ഇരിപ്പിടങ്ങളും കൈവരികളും നിർമ്മിക്കുകയും ആയിരുന്നു പ്രദേശത്ത് തന്നെ ചില ആളുകൾ ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെച്ചതോടെ നൂറുകണക്കിനാളുകളാണ് ഇവിടെ സന്ദർശിക്കുന്നത് നഗരത്തിരക്കുകളിൽ നിന്ന് അകന്ന് വാഹന തിരക്കുകളോ മറ്റു ബഹളങ്ങളോ ഇല്ലാതെ സായന്തനങ്ങളിലടക്കം പച്ച വിരിച്ച നെൽവയലുകൾക്ക് നടുവിൽ തണുത്ത കാറ്റേറ്റ് കുറെ സമയം ചെലവഴിക്കാം എന്നുള്ളത് ഇവിടേക്ക് നിരവധി പേരെയാണ് ആകർഷിക്കുന്നത്.

ഇരുമ്പിളിയം പഞ്ചായത്തിലെ പ്രധാന കാർഷികമേഖലയായ ഈ വയലിന് ചുറ്റുഭാഗത്തും തലയുയർത്തി നിൽക്കുന്ന കുന്നിൻപുറങ്ങളും നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരവും അതിമനോഹരക്കാഴ്ചയാണ് ഇവിടെയെത്തുന്നവർക്ക് സമ്മാനിക്കുന്നത്. പുലർകാലത്തെ മഞ്ഞിൽ കുളിച്ച പ്രഭാത കാഴ്ചകൾ അതിമനോഹരമെന്ന് ഇവിടെ എത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നു .

വളാഞ്ചേരി തിരുവേഗപ്പുറ റൂട്ടിൽ നിന്ന് കൊടുമുടി വഴിയും വെങ്ങാട് അത്തിപ്പറ്റ മജ്ലിസ് റൂട്ടിലൂടെയും ഇങ്ങോട്ട് എത്തിച്ചേരാവുന്നതാണ്. പഞ്ചായത്തിന്റെ പിന്തുണയോടെ മനോഹരമായ ഈ കാഴ്ച വരുന്നൊരുക്കിയ ചെറുപ്പക്കാരെ നാട്ടുകാർ കഴിഞ്ഞദിവസം ആദരിച്ചിരുന്നു.

ദൂരദിക്കുകളിൽ പോയി കാഴ്ച കാണുന്നതിനേക്കാൾ തങ്ങളുടെ നാടിന്റെ ഗ്രാമീണ ഭംഗി കാണുവാൻ നാട്ടുകാർക്ക് വേണ്ടി ഒരുക്കിയ ഈ ദൃശ്യമനോഹരിത കണ്ടും കേട്ടും നാട്ടിൻ പുറങ്ങളിൽ എത്തുന്നത് ഇപ്പോൾ നൂറുകണക്കിന് സഞ്ചാരികളാണ്

തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
പുറമണ്ണൂർ ഗ്രാമത്തിലെ പാഡിയിലെ കൂട്ടുകാർ എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന്പ വയലിന് നടുവിലൂടെ പോകുന്ന റോഡിൽ ഒരുക്കിയിട്ടുള്ള...
© Copyright , All Rights Reserved