മലപ്പുറത്തെ ഓട്ടോ ഡ്രൈവർ അബ്ദുൾ ലത്തീഫിന്റെ മരണ കാരണം മർദനത്തെ തുടർന്നുണ്ടായ ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Pulamanthole vaarttha
ബസ് ജീവനക്കാർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തും.
മലപ്പുറം: മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അബ്ദുൾ ലത്തീഫിന്റെ മരണ കാരണം മർദനത്തെ തുടർന്നുണ്ടായ ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇദ്ദേഹത്തെ ബസ് ജീവനക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു . മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആണ് മരിച്ചത്. മർദനത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. അബ്ദുൽ ലത്തീഫിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്വകാര്യ ബസുകൾ തടയുകയും പ്രകടനം നടത്തുകയും ചെയ്തു.രാവിലെ 10 മണിയോടെ മലപ്പുറം വടക്കേമണ്ണയിൽ വച്ചാണ് അബ്ദുൽ ലത്തീഫിന് മർദനമേറ്റത്. തിരൂർ മഞ്ചേരി റൂട്ടിൽ ഓടുന്ന പിടിബി ബസ്സിലെ ജീവനക്കാരാണ് അബ്ദുൽ ലത്തീഫിനെ ക്രൂരമർദ്ദനത്തിന് ഇര ആക്കിയത്. സ്ഥലത്തെ ബസ്റ്റോപ്പിൽ നിന്ന് രണ്ട് യാത്രക്കാരികളെ ഓട്ടോറിക്ഷയിൽ കയറ്റിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.ഓട്ടോറിക്ഷക്ക് കുറുകെ ബസ് ഇട്ട്, ജീവനക്കാർ ഇറങ്ങി വന്നു ലത്തീഫിന്റെ മർദിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ ഓട്ടോ തൊഴിലാളി മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ ജില്ലക്കകത്തും പുറത്തും നിരവധി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved