ഓണവും നബിദിനവും ഒരുമിച്ച് ആഘോഷിച്ച് കേരളം

Pulamanthole vaarttha
പാലക്കാട് യാക്കരയിൽ മഹാബലിയെ സ്വീകരിച്ചത് ദഫ് മുട്ടികൊണ്ട് : മലപ്പുറം അധികാരത്തൊടിയിൽ നബി ദിന റാലിക്കിടെ മദ്രസ ഉസ്താദുമാർക്ക് ഓണപ്പുടവ നൽകി സ്വീകരിച്ചു സഹോദര മതസ്ഥൻ
പാലക്കാട് / മലപ്പുറം :ഓണവും നബി ദിനവും കേരളം ഒരുമിച്ച് ആഘോഷിക്കുമ്പോൾ കേരളത്തിൻ്റെ തെരുവുകളിൽ കാണാൻ കഴിയുന്നത് അതിരില്ലാത്ത മനുഷ്യസ്നേഹത്തിൻ്റെ മനോഹരമായ കാഴ്ചകൾ. പാലക്കാട് യാക്കരയിൽ ദഫുമുട്ടുമായാണ് നാട്ടുകാർ മാവേലിയെ വരവേറ്റ്. ചെണ്ടമേളത്തോട് ദഫിൻ്റെ മദ്ഹ് ഈണം അലിഞ്ഞ് ചേരുന്ന കാഴ്ചയ്ക്കും യാക്കര സാക്ഷ്യം വഹിച്ചു. യാക്കരയിലെ നാട്ടുകാർ ആവേശപൂർവ്വം ഓണവും നബിദിനവും ഒരുമിച്ചാഘോഷിക്കുകയായിരുന്നു.യാക്കര കൃഷ്ണപിള്ള സ്മരക വായനശാലയിലുളളവരും മുറിക്കാവ് ജുമാഅത്ത്പള്ളി ഭാരവാഹികളും ചേർന്നാണ് നബിദിന ആഘോഷവും തിരുവോണാഘോഷവും ഒരുമിച്ച് ആഘോഷിച്ചത്.
ജുമാഅത്ത് പള്ളിയിലെ മദ്രസ വിദ്യാർത്ഥികൾ ദഫുമുട്ട് കൊട്ടി മാവേലിയെ സ്വീകരിക്കുന്ന കാഴ്ചയാണ് പാലക്കാട് യാക്കരയിലെ ആഘോഷത്തെ മനോഹരമാക്കിയതെങ്കിൽ മതസൗഹാർദത്തിൻറെ ഈറ്റില്ലമായ മലപ്പുറത്ത് നബി ദിന റാലിക്കിടെ മദ്രസ ഉസ്താദുമാർക്ക് ഓണപ്പുടവ കൈമാറിയാണ് ആഘോഷത്തെ അതിരുകളില്ലാതെയാക്കിയത് . മലപ്പുറം വേങ്ങര അധികാരത്തൊടിയിൽ നബി ദിന റാലിക്കിടെ മദ്രസ ഉസ്താദുമാർക്ക് ഓണപ്പുടവ കൈമാറിയത് അധികാരത്തൊടിയിലെ സുനിൽ കുമാറും കുടുംബവുമാണ്.
നബിദിന റാലിയിൽ പങ്കെടുക്കുന്നവർക്ക് എല്ലാ വർഷവും മധുരം നൽകുന്ന സുനിൽ കുമാർ ഈതവണ തിരുവോണവും നബിദിനവും ഒരുമിച്ചു വന്ന സന്തോഷത്തിലാണ് ഇത്തവണ ഓണക്കോടി നൽകിയത്. വെറുപ്പിൻറെ സഹിഷ്ണുതയുടെ ലോകത്ത് സ്നേഹത്തിന്റെ വർണ്ണങ്ങൾ വിരിയിച്ചു തിരുവോണവും നബിദിനവും ഒരുമിച്ചെത്തിയത് മലയാളിയുടെ ആഘോഷങ്ങൾക്ക് മനോഹരമായ നിറം നൽകി
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved