ഡിഎൻഎ പരിശോധനയില്ല : അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും

Pulamanthole vaarttha
എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട ; അവനെ ഒന്ന് എടുത്താല്‍ മതി’- കണ്ണുനിറഞ്ഞ് മനാഫ്
ഷിരൂർ : അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെവിട്ട് നൽകാൻ കാർവാർ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. 72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. ഡിഎൻ എ സാമ്പിൾ എടുത്ത ശേഷം മൃതദേഹം വിട്ട് നൽകാനാണ് തീരുമാനം.
ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് അർജുന്റെ ലോറി സ്ഥലത്തുണ്ടായിരുന്നുവെന്നും ലോറിയിലെ ക്യാബിനിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്നും സ്ഥിരീകരിച്ചത്. ഈ സാക്ഷി മൊഴി അടിസ്ഥാനമാക്കിയാണ് ഡിഎൻഎ ടെസ്റ്റ് ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്
. ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിർണായക പരിശോധനയിലാണ് കണ്ടെത്തിയത്. അർജുന്റെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിൻ ഉയർത്തിയപ്പോഴാണ് ഉളളിൽ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ
ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.
എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട ; അവനെ ഒന്ന് എടുത്താല്‍ മതി’- കണ്ണുനിറഞ്ഞ് മനാഫ്
ഷിരൂർ : 71 ദിവസം സ്വന്തം സഹോദരനെ തെരഞ്ഞു ഗംഗാ വാലി പുഴയോരത്ത് ഒരു ഭ്രാന്തനെ പോലെ അലഞ്ഞ ലോറി ഉടമ മനാഫ് ലോറിയിൽ അര്‍ജുന്റെ മൃത ദേഹം കണ്ടതോടെ വിങ്ങി വിതുമ്പി ‘എന്ത് സംഭവിച്ചാലും അര്‍ജുനെ വീട്ടിലെത്തിക്കുമെന്ന് അവന് എന്റെ മേല്‍ ഒരു വിശ്വാസമുണ്ട്. അത് ഞാന്‍ പാലിച്ചു. ഈ രീതിയിലെങ്കിലും അവനെ ഞാന്‍ വീട്ടിലെത്തിക്കും. ഇതിന് പിന്നില്‍ ഒരുപാട് പ്രയാസപ്പെട്ടു ഞാന്‍. പലരും പലതും പറഞ്ഞു. വണ്ടി കിട്ടുന്നതിന് വേണ്ടിയാണ് അര്‍ജുനെ കിട്ടാനല്ലെന്നുവരെ പറഞ്ഞു’.
എന്നാലിപ്പോള്‍ ഞാന്‍ പറയുന്നു, വണ്ടി ഒന്ന് പൊന്തിക്കുക, അതില്‍ നിന്നും അവനെ എടുക്കുക എന്നിട്ട് വണ്ടി അവിടെ ഇടുക. എനിക്ക് വണ്ടിയും വേണ്ട മരവും വേണ്ട ഒന്നും വേണ്ട. പല വാതിലുകളിലും മുട്ടിയിരുന്നു. തെരച്ചില്‍ നിര്‍ത്തിയാല്‍ സ്വന്തം നിലക്ക് തെരച്ചില്‍ നടത്താമെന്നും ആലോചിച്ചു. പിന്നോട്ടില്ലായിരുന്നു.ഒന്നിന്റെയും ആവശ്യം വന്നില്ല. അര്‍ജുന്റെ അച്ഛന് ഞാനൊരു വാക്ക് കൊടുത്തിരുന്നു. അവനെ കൂട്ടിയെ ഞാന്‍ വരുവെന്ന്, അത് പാലിച്ചു കാണിച്ചുകൊടുത്തല്ലോ. അതിന്റെ ഉള്ളില്‍ അവനുണ്ട്. ഞാന്‍ ആദ്യം പറഞ്ഞതാണ്. അത്രമാത്രം പരിക്കുണ്ടാകില്ല, പരിക്കില്ല. നിങ്ങള്‍ക്കറിയാലോ, ക്യാബിനുള്ളില്‍ അവനുണ്ടാകുമെന്ന്. ആ ക്യാബിനില്‍ അവനുണ്ട്- മനാഫ് പറഞ്ഞു പടച്ചോന് നന്ദി…’
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved