ഉമ്മച്ചീ… എന്റെ പുസ്തകങ്ങൾ വാങ്ങണേ’: മരണകിടക്കയിൽ ആ കുരുന്ന് ഉമ്മയോടു പറഞ്ഞ അവസാന വാക്കുകൾ.

Pulamanthole vaarttha
പേ വിഷ ബാധയേറ്റ് മരിച്ച നിയാ ഫൈസൽ എന്ന കുരുന്ന് ഒരു നാടിന്റെ തേങ്ങലാവുന്നു…..!
പത്തനാപുരം: ‘ഉമ്മച്ചീ, എന്റെയടുത്ത് ഇരിക്കണമെന്നില്ല, പോയ പാടേ എനിക്കുള്ള പുസ്തകങ്ങൾ വാങ്ങണേ ഉമ്മച്ചീ, അതിന് ഇന്ന് പോകുമോ, നാളെ പോകുമോ..’ പേ വിഷബാധയേറ്റ് ആശുപ്രതിയിൽ അത്യാസന്ന നിലയിൽ കഴിയുമ്പോഴും നിയ ഫൈസൽ ഉമ്മയോടു പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെ.പഠിക്കാൻ മിടുക്കിയായിരുന്ന നിയ അധ്യാപകരുടെ കുസൃതിക്കുടുക്കയുമായിരുന്നു. ഉമ്മയ്ക്ക് എന്തു സഹായവും ചെയ്തു നൽകാൻ മുന്നിലുണ്ടായിരുന്ന മിടുക്കി കൂട്ടുകാർക്കിടയിലും താരമായിരുന്നു. കണ്ണീർ വാർക്കാതെ ആർക്കും നിയാ ഫൈസലിന്റെ ഓർമകളെ അയവിറക്കാനാവില്ല.
സമീപത്ത് നിർമിക്കുന്ന പുതിയ വീട്ടിലെ തൊഴിലാളികൾക്ക് വെള്ളം നൽകി പാത്രം എടുത്തുകൊണ്ടു വരാൻ താനാണ് ആവശ്യപ്പെട്ടതെന്ന് ഉമ്മ ഹബീറ പറഞ്ഞു. തിരികെ വരുന്ന വഴി വീട്ടിൽ വളർത്തുന്ന താറാവുകളെ പിടിക്കാനെത്തിയ തെരുവുനായയെ ഓടിക്കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്.
സഹോദരനും ഉമ്മയും മാത്രമുള്ള ഒറ്റ മുറി വീട്ടിൽ കഴിഞ്ഞു വന്ന നിയയ്ക്ക് പഠിച്ച് ജോലിയൊക്കെ നേടി ഉമ്മയുടെ പ്രയാസങ്ങൾ മറികടക്കണമെന്നതായിരുന്നു ആഗ്രഹം. ഇടയ്ക്കിടെ ഇതു പറയുകയും ചെയ്തിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയായിരുന്നു നിയാ ഫൈസലിന്റെ വലിയ പ്രത്യേകതയെന്ന് അധ്യാപകർ പറയുന്നു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved