ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
Pulamanthole vaarttha
ഒറ്റപ്പാലം : അഞ്ചു നാൾ മുമ്പ് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താൻ എൻ.ഡി.ആർ.എഫ് സംഘം എത്തിയിട്ടും ഫലം കണ്ടില്ല. തമിഴ്നാട് ധർമപുരി ജില്ലയിലെ പാപ്പരപ്പെട്ടി സ്വദേശി ലിംഗത്തെയാണ് ഒഴുക്കിൽപ്പെട്ടു കാണാതായത്. തൃശൂരിൽ നിന്നുള്ള 18 അംഗ എൻ.ഡി.ആർ.എഫ് സംഘമാണ് അഗ്നിരക്ഷാ സേനയ്ക്കും മുങ്ങൽ വിദഗ്ധർക്കുമൊപ്പം തിരച്ചിൽ നടത്തുന്നത്. ആറ് കിലോമീറ്റർ അകലെ മാന്നനൂർ തടയണ വരെ തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തിരച്ചിൽ നിർത്തി.

മായന്നൂർ പാലം പരിസരത്തു നിന്നും കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ലിംഗത്തെ കാണാതായത്. ലിംഗവും അയൽവാസിയായ ശിവയും (14) ചേർന്നു പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ആദ്യം ഒഴുക്കിൽപ്പെട്ട ശിവയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലിംഗം അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ചേർന്നു ശിവയെ രക്ഷപ്പെടുത്തിയെങ്കിലും ലിംഗത്തെ കണ്ടെത്താനായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ പുഴയിൽ ഒഴുക്കു കൂടുന്നതാണു തിരച്ചിൽ ദുഷ്കരമാക്കുന്നത്. സബ് കലക്ടർ ഡി.ധർമലശ്രീ, തഹസിൽദാർ സി.എം.അബ്ദുൽ മജീദ് എന്നിവരാണു നടപടികൾ ഏകോപിപ്പിക്കുന്നത്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved