ദേശീയ പാത 66 വട്ടപ്പാറ – വളാഞ്ചേരി ബൈപ്പാസും വയഡക്റ്റ് പാലവും ദ്രുതഗതിയില്‍ നിർമാണം പുരോഗമിക്കുന്നു
Pulamanthole vaarttha
വളാഞ്ചേരി : വാഹനങ്ങൾക്ക് പതിറ്റാണ്ടുകളായി ഭീതി സമ്മാനിക്കുന്ന വട്ടപ്പാറ വളവിലെ പേടിപ്പെടുത്തുന്ന യാത്രകൾ അവസാനിക്കാൻ ഇനി കുറഞ്ഞ നാളുകൾ മാത്രം. അതിവേഗത്തിലാണ് വട്ടപ്പാറ വളവുകൾക്ക് മുകളിൽ നിന്നും തുടങ്ങി വളാഞ്ചേരി ഓണിയൽ പാലത്തിനു സമീപം അവസാനിക്കുന്ന വട്ടപ്പാറ -വളാഞ്ചേരി ബൈപ്പാസ് നിർമാണം പൂർത്തിയാകുന്നത് .

ദേശീയ പാത 66 ൽ മലപ്പുറം ജില്ലയിലെ രണ്ടാം റീച്ചിൽ പെട്ട ഇവിടുത്തെ നിർമാണപ്രവർത്തനങ്ങളുടെ 50 ശതമാനത്തിലധികവും പൂർത്തിയായിട്ടുണ്ട് വട്ടപ്പാറ വളവുകൾ തുടങ്ങുന്നതിനു മുൻപുള്ള കുന്നിനെ നെടുകെ പിളർത്തിയാണ് പുതിയ പാത 30 മീറ്ററിലധികം ഉയരമുള്ള വയഡക്റ്റ് പാലത്തിലേക്ക് പ്രവേശിക്കുക.

രണ്ടു വശങ്ങളിലെയും അതിമനോഹരമായ നെൽ വയലുകൾക്കുമീതെ ഏകദേശം രണ്ടുകിലോമീറ്ററിൽ അധികംനീളമുള്ള പാലത്തിലെ യാത്ര പുതിയൊരനുഭവം തന്നെയാവും യാത്രികർക്ക്.

നിലവിലുള്ള റോഡിനെ വഴിതിരിച്ചു പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള പിയർ കാപ്പുകൾ നിർമിക്കുന്ന പ്രവർത്തനങ്ങളും വയഡക്റ്റിന്റെ വലിയൊരു ഭാഗം കോൺക്രീറ്റിങ്ങും ഇവിടെ പൂർത്തിയായിട്ടുണ്ട് .130 ഓളം പിയർ കാപ്പുകൾ (തൂണുകളാണ് ) ഈ പാലത്തിനായി നിർമിച്ചിരിക്കുന്നത്.

13 മീറ്റർ വീതം ഓരോഭാഗത്തേക്കും വീതിയുള്ള വയഡക്റ്റ് പാലം ഏതാനും മാസങ്ങൾക്കിടയിൽ ഗതാഗത്തിന് സജ്ജമാകുമെന്നാണ് ഈ റീച് അടക്കം മലപ്പുറം ജില്ലയിലെ ദേശീയ പാത 66 ൻറെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കെ എൻ ആർ കമ്പനി അധികൃതർ വ്യക്തമാക്കുന്നത് .

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved