ഒരു കുടുംബത്തിലെ മൂന്ന് പേർ നീറ്റ് പരീക്ഷ റാങ്ക് ലിസ്റ്റിൽ ഇടം നേടി
Pulamanthole vaarttha
പെരിന്തൽമണ്ണ: ഇന്ത്യയിലും വിദേശത്തുമായി 22.7 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് യു.ജി പരീക്ഷഫലം പുറത്ത് വന്നപ്പോൾ ഒരു കുടുംബത്തിലെ മൂന്ന് പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി. വലിയ പീടിയേക്കൽ കുടുംബത്തിലെ ഷാന സൈനബ്, റിദ് വ തൻഹ, ഫാത്തിമ നിദ എന്നിവരാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. പെരിന്തൽമണ്ണ താഴക്കോട് പഞ്ചായത്തിലെ നിവാസികളാണിവർ. അഖിലേന്ത്യ തലത്തിൽ 6300-ാം റാങ്ക് ( ആറായിരത്തി മുന്നൂർ) നേടിയാണ് ഷാന സൈനബ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്. റിദ് വ തൻഹ 16000 -ാം റാങ്കും ഫാത്തിമ നിദ 22300 -ാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട്. മൂന്ന് പേർക്കും എം.ബി.ബി.എസിന് ചേർന്ന് പഠിക്കാനാണ് താത്പര്യം. തിരൂരിലെ സ്വകാര്യ ക്ലിനിക്കിൽ സേവനം ചെയ്യുന്ന ഡോ. ഉമറുൽ ഫാറൂഖ്- ജംഷി ഫാറൂഖ് ദമ്പതികളുടെ മകളാണ് റിദ് വ തൻഹ. ഡോ. ഉമറുൽ ഫാറൂഖിൻ്റെ സഹോദരനായ അഡ്വ. നൗഷാദ് – അഷ്റബി ദമ്പതികളുടെ മകളാണ് ഫാത്തിമ നിദ. ഇവരുടെ സഹോദരിയുടെ മകനും മേലാറ്റൂർ പഞ്ചായത്ത് സെക്രട്ടറിയുമായ അബ്ദു സലീം – മിനി ദമ്പതികളുടെ മകളാണ് ഷാന സൈനബ്.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved