വീട്ടു ജോലിക്ക് പോകുന്നതിനിടെ വഴിയിൽ നിന്നും വീണു കിട്ടിയ തുക ഉടമസ്ഥനെ കണ്ടെത്തി നൽകി പ്രഭാപുരം സ്വദേശിനിയുടെ നന്മ
Pulamanthole vaarttha
കൊപ്പം : വീട്ടുജോലിക്കുപോകുന്നതിനിടെ വഴിയിൽ നിന്നു കളഞ്ഞുകിട്ടിയ പണം പോലീസിലും പിന്നിട് ഉടമയ്ക്കും കൈമാറി കുലുക്കല്ലൂർ വലിയപറമ്പ് കുളത്തിങ്കൽ മൈമൂനയുടെ നന്മ. കൊപ്പം പോലീസിന്റെ സാന്നിധ്യത്തിൽ, തുകയുടെ ഉടമ മപ്പാട്ടുകര സ്വദേശി മുഹമ്മദ് മുസ്തഫയ്ക്ക് തുക കൈമാറി.ശനിയാഴ്ച രാവിലെയാണ്, മൈമൂനയ്ക്ക് പ്രഭാപുരത്തുവെച്ച് റോഡിൽനിന്ന് 7,660 രൂപ കളഞ്ഞുകിട്ടിയത്. ഇതോടൊപ്പം വൈദ്യുതിബില്ലും ലഭിച്ചു. ഉടൻതന്നെ കൊപ്പം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ജനമൈത്രി ബീറ്റ് ഓഫീസർ രതീഷ് നടത്തിയ അന്വേഷണത്തിലാണ് ഉടമയെ കണ്ടെത്താനായത്.
ബൈക്കിൽ സഞ്ചരിക്കെവേയാണ് മുഹമ്മദ് മുസതഫയുടെ പണം നഷ്ടമായത്. തുടർന്ന് സ്റ്റേഷനിൽ എഎസ്ഐ രങ്കരാജ്, ബീറ്റ് ഓഫീസർ ശ്രീകുമാർ, പിആർഒ ഷൗക്കത്തലി എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
പുറമണ്ണൂർ ഗ്രാമത്തിലെ പാഡിയിലെ കൂട്ടുകാർ എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന്പ വയലിന് നടുവിലൂടെ പോകുന്ന റോഡിൽ ഒരുക്കിയിട്ടുള്ള...
© Copyright , All Rights Reserved