നവീകരണം നടത്തിയ ചെമ്മല – പാറക്കടവ് പാമ്പാടം നടുക്കുളം നാടിനു സമർപ്പിച്ചു

Pulamanthole vaarttha
പാറക്കടവ് : പുലാമന്തോൾ ഗ്രാമ പഞ്ചായത്തിൽ പതിനേഴാം വാർഡിൽ വർഷങ്ങളായി തകർന്നു ഉപയോഗശൂന്യമായി കിടന്നിരുന്ന ചെമ്മല പാമ്പാടം നടുക്കുളം നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് 2023 -2024 വാർഷിക പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച കുളം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖയാണ് ഉദ്ഘാടനം ചെയ്തത്
കുളം ആഴം കൂട്ടി ചുറ്റുമതിൽ കെട്ടി പടവുകൾ നിർമ്മിച്ചാണ് പുനരുദ്ധാരണം നടത്തിയത് ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ എ പി സബാഹ് അദ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ കെ ടി ബദ്രിയ സ്വാഗതവും പാറക്കടവ് എഫ് എഫ് സി ക്ലബ് പ്രസിഡണ്ട് നിയാസ് പാറക്കടവ് നന്ദിയും പറഞ്ഞു . രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാർഷിക ആവശ്യങ്ങൾക്കായി പാറക്കടവ് പാമ്പാടത്ത് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച പൊതുകുളം 15 വർഷത്തോളം തകർന്ന് ഉപയോഗ ശൂന്യമായികിടക്കുകയായിരുന്നു.
വാർഡ് 15 -വാർഡ് -14 വാർഡ് 17 തുടങ്ങിയവയിലെ പൊതുജനങ്ങൾക്കും കർഷകർക്കും ഒരുപോലെ ഉപകാരപ്രദമായ കുളം പുനർ നിർമിക്കണമെന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു . വർഷങ്ങൾക്ക് മുൻപ് സമീപവാസികൾ കുളിക്കാനും പാടശേഖരങ്ങളിലെ വിളകൾ നനക്കുന്നതിനും ഉപയോഗിച്ചിരുന്ന കുളം പടവുകൾ തകർന്ന് പാതിയോളം തകർന്നു പോയത് പുനരുദ്ധരിച്ചു നാടിനു സമർപ്പിച്ചത് നാട്ടുകാർ ആഘോഷപൂർവമാണ് സ്വാഗതം ചെയ്തത് നാട്ടുകാരായ നിരവധിയാളുകളാണ് കുളം നാടിനു സമർപ്പിച്ച ചടങ്ങിൽ പങ്കെടുത്തത് .
തകർന്ന കുളം ഫയൽ ചിത്രം
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved