വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകൻ മരിച്ചു.
Pulamanthole vaarttha
വല്ലപ്പുഴ : പട്ടാമ്പി ചെർപ്പുളശ്ശേരി റൂട്ടിൽ ചൂരക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്രസ്സ അധ്യാപകൻ മരണപ്പെട്ടു ചെർപ്പുളശ്ശേരി മുണ്ടക്കോട്ടുകുറിശ്ശി കൈകുളങ്ങര വീട്ടിൽ മുഹമ്മദലിയാണ് (47)മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.ട്ടാമ്പിയിൽ നിന്നും ജോലികഴിഞ്ഞ് വല്ലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന യുവാവിന്റെ ബൈക്കിൽ പട്ടാമ്പി കോളേജിന് സമീപത്ത് വച്ച് മുഹമ്മദലി ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു. അപകടം നടന്ന ഉടനെ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മുഹമ്മദലി മരിച്ചത്. ബൈക്കോടിച്ചിരുന്ന വല്ലപ്പുഴ ചെറുകോട് സ്വദേശി ഗോകുൽ കൃഷ്ണയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം സംസ്കരിച്ചു. പട്ടാമ്പി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.കുന്ദംകുളം പന്നിത്തടം മദ്രസയിലെ അധ്യാപകനായിരുന്നു മുഹമ്മദാലി .
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved