എം ആർ എൽ പി സ്കൂൾ ചെറുകുളമ്പിൽ കുരുന്നുകൾക്കായി ബ്ലാക്ക് ആൻഡ് വൈറ്റ് ദിനം ആചരിച്ചു
Pulamanthole vaarttha
ചെറുകുളമ്പ : കുരുന്നുകൾക്ക് നിറങ്ങളുടെ ലോകം പരിചയപെടുത്തുന്നതിനായി എം ആർ എൽ പി സ്കൂൾ ചെറുകുളമ്പ കെ ജി വിദ്യാർത്ഥികൾക്കായി ബ്ലാക്ക് ആൻഡ് വൈറ്റ് ദിനം ആചരിച്ചു. 03 -09 -2024 ന് ചൊവ്വാഴ്ച്ച സ്കൂളിൽ സംഘടിപ്പിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ദിനത്തിൽ പഠിതാക്കളായ കുരുന്നുകൾ കറുപ്പും വെളുപ്പും നിറഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വെള്ള പേപ്പർ, കറുത്ത പേന, വെള്ള പെയിൻ്റ്, കറുപ്പ് പെയിൻ്റ്, വെള്ളയും കറുപ്പും ഇടകലർന്ന ചിത്രങ്ങൾ ,

എന്നിങ്ങനെ വ്യത്യസ്ത കറുപ്പും വെളുപ്പും ഉള്ള വസ്തുക്കളാണ് അവരെ കാണിച്ചത്.കുരുന്നുകളുടെ വളർച്ചയുടെ ഘട്ടത്തിൽ അവരുടെ ചുറ്റുപാടുകളിൽ കാണുന്ന കറുപ്പും വെളുപ്പും ഉള്ള വസ്തുക്കളുടെ വ്യത്യസ്തമായ തീമിലാണ് എല്ലാ സോഫ്റ്റ് ബോർഡുകളും പ്രദർശിപ്പിച്ചത്. കറുപ്പും വെളുപ്പും നിറങ്ങളുമായി ബന്ധപ്പെട്ട പ്രാസങ്ങൾ പഠനഭാഗമാക്കുകയും ചെയ്തു .

കൂടാതെ, അവരുടെ സംസാരശേഷി വർദ്ധിപ്പിക്കുന്നതിനായി, പഠിതാക്കൾ നിറങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളെയും ചിത്രങ്ങളെയും കുറിച്ച് സംസാരിച്ചു. നിറങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ഏറെ ഉതകുന്ന പഠനത്തിന് എൽ കെ ജി അധ്യാപികമാരായ സവിത ,ഫാഥ്വിമ ഫർഹ യു കെ ജി അധ്യാപികമാരായ സാബിറ, ഹിബ തുടങ്ങിയവർ നേതൃത്വം നൽകി


ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved