അലനല്ലൂരിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി
Pulamanthole vaarttha
മണ്ണാർക്കാട് :അലനല്ലൂരിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി.അലനല്ലൂർ മൂച്ചിക്കൽ സ്കൂളിന് സമീപത്തുള്ള ചക്കംതൊടി മുണ്ടക്കുന്ന് അബ്ദുൽസലാം (45) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് 5.40 ഓടെയാണ് ഇയാളെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പിന്നീട് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൂച്ചിക്കൽ സ്കൂളിന് സമീപമുള്ള കുളത്തിൽ അകപ്പെട്ടിരിക്കാം എന്ന സംശയത്തെ തുടർന്ന് ജനപ്രതിനിധിയായ ബഷീർ എടത്തനാട്ടുകര മണ്ണാർക്കാട് ഫയർഫോഴ്സിൽ വിവരമറിയിച്ചു. സേനാംഗങ്ങൾ എത്തി നാട്ടുകാരുടെ സഹകരണത്തോടെയുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലെത്തിച്ചു. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ശനിയാഴ്ച വൈകീട്ട് ആടിനു തീറ്റയുണ്ടാക്കാനായി വീട്ടിൽ നിന്നും സമീപമുള്ള പാടത്തേക്ക് ഇറങ്ങിയതായിരുന്നു എന്നാണ് വിവരം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രജീഷിന്റെ നേതൃത്വത്തിൽ വി. സുരേഷ് കുമാർ, എം എസ്. ഷബീർ, മഹേഷ്, ഷോബിൻ ദാസ്, ഷെരീഫ്, പ്രദീപ് കുമാർ എന്നിവരാണ് അഗ്നിശമന സേന സംഘത്തിലുണ്ടായിരുന്നത്
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved