MEA എൻജിനിയറിങ് കോളേജ് കൂട്ടായ്മ വീണ്ടും മാതൃകയാവുന്നു. ചെറുകരയിൽ ‘കുൽസൂന്റെ പീട്യ’ യാഥാർത്ഥ്യമായി.

Pulamanthole vaarttha
ചെറുകര: ചെറുകരയിൽ നിന്നാണ് ഈ സന്തോഷവർത്തമാനം. ഭിന്നശേഷിക്കാരിയായ ഉമ്മുകുൽസു വിപിയുടെ ചിരകാല സ്വപ്നമായിരുന്നു സ്വന്തമായൊരു ജോലി. സോഷ്യൽമീഡിയകളിൽ സജീവമായ ഉമ്മുകുൽസു പലപ്പോഴായി ഈ ആഗ്രഹം സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്. ചക്രകസേരയിലിരുന്ന് മറ്റുള്ളവരുടെ സഹായം കൂടാതെ സഞ്ചരിക്കുന്ന കുൽസുവിന്റെ, തനിക്ക് കഴിയുന്ന ഒരു ജോലി ചെയ്ത് വരുമാനം കണ്ടെത്തണമെന്ന സ്വപ്നം പൂവണിഞ്ഞിരിക്കുകയാണിന്ന്. ‘കുൽസൂന്റെ പീട്യ’ എന്ന് പേരിട്ട ഈ പെട്ടിക്കട ചെറുകര ആലുംകൂട്ടത്തിലാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. MEA Engg college, 2008-12 EEE കൂട്ടായ്മയായ Smile Humanitarian Organization, MEA Engg College- NSS യൂണിറ്റിന്റെ സഹകരണത്തോടെയാണ് കുൽസുവിന്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കിയത്.
നാല് കൊല്ലം ഒരുമിച്ച് പഠിച്ച നല്ല ക്ലസോർമകളിൽ തുടങ്ങിയ വാട്ട്സ്പ്പ് ഗ്രൂപ്പിൽ നിന്നാണ് രണ്ട് കൊല്ലം മുന്നേ smile Humanitarian Organization എന്ന കൂട്ടായ്മ പിറവിയെടുക്കുന്നത്. സഹജീവികളിൽ ചിരിയാവുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ചെറുസംഘം പ്രവർത്തിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമായി വിവിധ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഈ എഞ്ചിനിയർമാരുടെ കൂട്ടായ്മ അവരുടെ സമ്പാദ്യത്തിൽ നിന്നൊരു വിഹിതമെടുത്ത് അരിക്ചേർന്നവരുടെ ചിറകായി മാറുകയാണ്. അവരുടെ സ്വപ്നങ്ങൾക്ക് നിറമേകുകയാണ്. ഒരു കുടുംബത്തെ സ്വയംപര്യാപ്തമാക്കും വിധത്തിലുള്ള ചെറിയ സംരഭങ്ങൾക്ക് തുടക്കമിട്ട് നൽകി അവരോടൊപ്പം ചേർന്നുനിൽക്കുക എന്നതാണ് ഈ കൂട്ടാമ ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വിദ്യാഭ്യാസ-ചികിത്സാ സഹായങ്ങളിലാണ് smile ശ്രദ്ധന്ദ്രീകരിച്ചിരുന്നത്.
വീൽ ചെയർ ഫ്രന്റ്ലിയായ കുൽസൂന്റെ കട ഡിസൈൻ ചെയ്തതും, മെക്കാനിക്കൽ- ഇൻഡസ്ട്രിയൽ വർക്കുകൾ ചെയ്തതും എംഇഎ എഞ്ചിനീയറിംഗ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങളാണ്. ച കുൽസൂന്റെ കട പെട്ടിക്കടകളിൽ നിന്ന് വ്യത്യസ്തമാവുന്നത് വളരെ മനോഹരമായി ഈ ഡിസൈനിംഗിലാണ്. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ പ്രവർത്തകരാണ് കുൽസുവിന്റെ വിഷയം smilenന്റെ മുമ്പിലെത്തിക്കുന്നത്.
ഏലംകുളം അഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ കുൽസൂന്റെ കട ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ചെറുകര ആലുംകൂട്ടത്തിലാണ് കുൽസൂന്റെ കടയുള്ളത്. സ്മൈയിൽ മെമ്പർ ഫവാസ് വേങ്ങൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് NSS പ്രോഗ്രാം ഓഫീസർ ഫൈസൽ ജാഫർ ആധ്യക്ഷം വഹിച്ചു. എംഇഎ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.ജി രമേഷ്, വൈസ് പ്രിൻസിപ്പാൾ ഹനീഷ് ബാബു, AKWRF സ്റ്റേറ്റ് പ്രസിഡന്റ് ബദറുസ്സമാൻ, പഞ്ചായത്ത് പ്രതിപക്ഷനേതാവ് ഉണ്ണികൃഷണൻ മാഷ്, വൈസ് പ്രസിഡന്റ് ഖൈറുന്നീസ, NSS വളണ്ടിയർ സെക്രട്ടറി ഉമൈർ, വാർഡ് മെമ്പർ ഭാരതിയമ്മ, ബ്ലൂസ്റ്റാർ ക്ലബ്ബ് സെക്രട്ടറി വീരാപ്പ എന്നിവർ ആശംസ പറഞ്ഞ ചടങ്ങിന് AKWRF താലൂക്ക് ട്രഷറർ അബൂബക്കർ നന്ദി പറഞ്ഞു. മുസ്തഫ പീലിപ്പുറം, വൈശാഖ് വിഎസ്, മുഹമ്മദ് ജാനിഷ്, അജ്മൽ MS, ഹസനത്ത്,ഉമർ കൊക്കോട്ടിൽ,ഷാമിൽ സുഹൈൽ, ഉവൈസ്, അമറുന്നീസ, സൈത്ത് കമ്മ്യൂണിറ്റി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.