ആഡംബര കാറിൽ കഞ്ചാവ് വിൽപ്പന; – കോട്ടക്കലിൽ യുവതിയടക്കം മൂന്നംഗ സംഘം അറസ്റ്റിൽ
Pulamanthole vaarttha
കോട്ടക്കൽ: ആഡംബര കാറിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി സ്വദേശി അബ്ദുൽ റഹീം, പൂക്കിപ്പറമ്പ് സ്വദേശി ഷാജഹാൻ, പത്തനംതിട്ട അടൂർ സ്വദേശി ബിന്ദുജ എന്നിവരാണ് അറസ്റ്റലിലായത്. കഴിഞ്ഞ ജനുവരി 28നു കോട്ടക്കൽ സ്മാർട്ട് സിറ്റിയിലെ ഫാത്തിമ ലോഡ്ജിലെ ഒരു മുറിയിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ എസ്. ഐ. പ്രിയന്റെ നേതൃത്വത്തിൽ പോലീസ് ലോഡ്ജിൽ റെയ്ഡ് നടത്തി. പരിശോധനയിൽ മുറിയിൽ നിന്നും ഏഴു കവറുകളിലായി സൂക്ഷിച്ചിരുന്ന മൂന്നര കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് കോട്ടക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved