മാതാവിനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തവും പിഴയും
Pulamanthole vaarttha
സ്വത്തിനായി ഉമ്മയോട് ഏകമകന്റെ കൊടുക്രൂരത,ആദ്യം ഇറക്കിവിട്ടു, പിന്നെ കൊലപ്പെടുത്തി;പ്രതിക്ക് കോടതി വിധിച്ചത് ജീവ പര്യന്തം ശിക്ഷ
മഞ്ചേരി: വയോധികയായ മാതാവിനെ കഴുത്തറു ത്ത് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തട വും 25,000 രൂപ പിഴയും വിധിച്ചു. കൽപകഞ്ചേ രി ചെറവന്നൂർ വളവന്നൂർ വാരിയത്ത് മൊയ്തീ ൻകുട്ടിയെയാണ് (56) മഞ്ചേരി ഒന്നാം അഡീഷന ൽ ജില്ല സെഷൻസ് കോടതി ജഡ്ജി എം. തുഷാ ർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വി ധിച്ചു. വാരിയത്ത് അബ്ദുറഹിമാന്റെ ഭാര്യ പാത്തു മ്മയാണ് (75) കൊല്ലപ്പെട്ടത്. 2016 മാർച്ച് 21ന് വൈകീട്ട് ആറരക്കായിരുന്നു സംഭവം.

പാത്തുമ്മയുടെ ഏകമകനാണ് പ്രതി. പിതാവി ന്റെ പേരിലുള്ള സ്വത്ത് വിറ്റ ശേഷം സ്വന്തം പേരി ൽ വസ്തു വാങ്ങിയ മൊയ്തീൻകുട്ടി മാതാവ്പാ ത്തുമ്മയെ വീട്ടിൽ നിന്നിറക്കി വിടുകയായിരുന്നു. തുടർന്ന് പല വീടുകളിലായി താമസിച്ചുവരുകയാ യിരുന്ന പാത്തുമ്മ മകനിൽനിന്ന് ചെലവിന് കിട്ട ണമെന്നാവശ്യപ്പെട്ട് തിരൂർ കുടുംബ കോടതിയെ സമീപിച്ചു. അദാലത്തിൽ ഇരുവരും ഹാജരാവുക യും മാതാവിനെ സംരക്ഷിക്കാമെന്ന കരാറിൽ മൊയ്തീൻകുട്ടി ഒപ്പുവെക്കുകയും ചെയ്തു. ഇവി ടെനിന്ന് മടങ്ങും വഴി ചോലക്കൽ ഇടവഴിയിൽ വെച്ച് മൊയ്തീൻകുട്ടി മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.കല്പകഞ്ചേരി സബ് ഇൻസ്പെക്ടറായിരുന്ന കെ. വിശ്വനാഥൻ രജിസ്റ്റർ ചെയ്ത കേസിൽ പൊ ലീസ് ഇൻസ്പെക്ടറായിരുന്ന കെ.ജി. സുരേഷാ ണ് പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമ ർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. വാസു, അഡീ ഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി. ബാബു എ ന്നിവർ ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫിസറായ സബിത പ്രോസിക്യൂഷനെ സഹാ യിച്ചു. രണ്ടാം സാക്ഷി കരീമിൻറേയും കൊല്ലപ്പെട്ട പാത്തുമ്മക്കുവേണ്ടി തിരൂർ കുടുംബ കോടതിയി ൽ ഹാജരായ അഡ്വ. ഇസ്മയിലിന്റെയും മൊഴിക ൾ കേസിൽ നിർണായകമായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved