എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് മപ്പാട്ടുകര എളയാട് തടയണയിലേക്ക് ചാടിയ വിദ്യാർത്ഥിയെ കണ്ടെത്താനായില്ല
Pulamanthole vaarttha
കുലുക്കല്ലൂർ : എക്സൈസ് സംഘത്തെ കണ്ടുഭയന്ന് മപ്പാട്ടുകര തടയണയിലേക്ക് ചാടിയ വിദ്യാർത്ഥിയെ ഇന്നും കണ്ടെത്താനായില്ല കഴിഞ്ഞ ദിവസം കുലുക്കല്ലൂർ മപ്പാട്ടുകര നരിമടക്കുന്നിലെ ആനക്കല്ലിനടുത്തു നിന്നും മപ്പാട്ടുകര തടയണയിലേക്ക് ചാടിയ വല്ലപ്പുഴ ചെമ്മൻ കുഴി കളത്തില്‍ ഷംസുദ്ദീന്റെ മകന് സുഹൈറുദ്ദീനെയാണ് പുഴയില്‍ കാണാതായത്. .സംഭവത്തെ തുടര്‍ന്ന് കുലുക്കല്ലൂര്‍ ആനക്കല്‍ പ്രദേശത്ത് ചെര്‍പ്പുളശ്ശേരി പൊലീസും അഗ്നിരക്ഷാസേനയും എക്സൈസും ഇന്നും തെരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച വൈകിട്ടാണ്എ ക്സൈസ് സംഘത്തെകണ്ട് വിദ്യർത്ഥികളിൽ രണ്ടുപേർ പുഴയിൽ ചാടിയത് ഇവരുടെ കൂടെ ഉണ്ടായ എട്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു .അവശനിലയിൽ നീന്തി ക്കയറിയആളെ സമീപത്തുള്ളവർ പിന്നീട് വീട്ടിലെത്തിച്ചു, തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് തന്നോടൊപ്പം പുഴയില്‍ ചാടിയ സുഹൈറുദ്ദീനെ കാണാനില്ലെന്ന് ഈ വിദ്യാർത്ഥി അറി.

ഏറെ പ്രകൃതി രമണീയമായ നരിമടക്കുന്നിലും സമീപത്തും ഈ അടുത്ത ലഹരി ഉപയോക്താക്കളുടെ താവളം കൂടിയായിട്ടുണ്ടെന്നത് പ്രദേശത്തെ താമസക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.. ദിനേന നിരവധി ആളുകളാണ് വിദൂര ദിക്കിൽനിന്ന് പോലും നരി മടക്കുന്നിലേക്കും തടയണയിലേക്കും പ്രദേശത്തെ ഗ്രാമ ഭംഗി ആസ്വദിക്കാൻ എത്തുന്നത് ഇതിനിടയിൽ ലഹരി ഉപയോക്താക്കളും വില്പനക്കാരും ഇവിടെ എത്തുന്നുണ്ടത്രേ ഏറെ വിജനമായ ഇവിടെ പോലീസ് പെട്രോളിംഗ് വേണമെന്ന് നാട്ടുകാർ ആവശ്യപെടുന്നുണ്ട്

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved