കാമുകിയുമായി പിണങ്ങിയ അതിഥി തൊഴിലാളി ട്രെയിൻ അട്ടിമറിക്കാൻ പാളത്തിൽ മരത്തടിവച്ചു കുടുങ്ങി.
Pulamanthole vaarttha
പാലക്കാട് : കാമുകി പിണങ്ങിയതിൻ്റെ രോഷം തീർക്കാൻ അതിഥി തൊഴിലാളി കണ്ടെത്തിയ മാർഗ്ഗം പാളി. ട്രെയിൻ അട്ടിമറിക്കാൻ പാളത്തിൽ മരത്തടി വച്ച യുവാവ് മലമ്പുഴ പോലീസിൻ്റെ പിടിയിലായി. ഒഡിഷ സ്വദേശി ബിനാട മല്ലിക് (23) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മലമ്പുഴ ആരക്കോട് റെയിൽവേ ട്രാക്കിന് സമീപത്തെ സിമൻ്റ് കട്ട നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയായ യുവാവ് ഫോണിൽ സംസാരിക്കവെയാണ് ഒഡിഷയിലെ കാമുകിയുമായി പിണങ്ങിയത്.
മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തിൽ കുപ്പിച്ചില്ല് ഉപയോഗിച്ചു മുറിവേൽപ്പിച്ചു. അതും പോരാഞ്ഞ് ട്രെയിൻ അട്ടിമറിക്കാൻ സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയിൽപ്പാളത്തിൽ വച്ചു. 2.40ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്സ്പ്രസ് ഇവിടെയെത്തിയപ്പോൾ ലോക്കോ പൈലറ്റ് മരത്തടി കണ്ട് ട്രെയിൻ നിർത്തി. മരത്തടി എടുത്ത് മാറ്റി കടന്നുപോയി. ദൂരെ മാറിയിരുന്ന് ഇത് ശ്രദ്ധിച്ച ബിനാട മല്ലിക് വീണ്ടുമെത്തി മരത്തടി ട്രാക്കിലേക്ക് കയറ്റിവച്ചു. പുലർച്ചെ മൂന്നോടെ കടന്നുപോയ ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റും മരത്തടി മാറ്റി യാത്ര തുടർന്നു. രണ്ടു ലോക്കോ പൈലറ്റുമാരും വിവരം അധികൃതരെ അറിയിച്ചു. ആർ.പി.എഫും മലമ്പുഴ പോലീസും സ്ഥലത്തെത്തി പ്രതിയെ പിടികൂടി. കോടതി ഇയാളെ റിമാൻ്റ് ചെയ്തു
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved