വയനാടിനായി അതിജീവനത്തിന്റെ ചായക്കടയുമായി ഡി വൈ എഫ്ഐ കുരുവമ്പലം മേഖല കമ്മിറ്റി .

Pulamanthole vaarttha
ചെമ്മലശ്ശേരി : വായനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി ഡിവൈഎഫ്ഐ നടപ്പിലാക്കുന്ന റീബിൽഡ് ക്യാമ്പെയിനിന്റെ ഭാഗമായി പണം കണ്ടെത്താൻ ചായക്കട നടത്തി DYFl കുരുവമ്പലം മേഖല കമ്മിറ്റി . അതിജീവനത്തിന്റെ ചായക്കട എന്ന പേരിൽ രണ്ടാംമൈലിൽ നടത്തിയ പരിപാടിയിൽ 20170 രൂപ സമാഹരിക്കാനായി. ഗ്രാമപഞ്ചായത്തംഗം വി.പി മുഹമ്മദ് ഹനീഫയുടെ അധ്യക്ഷതയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സൗമ്യ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം എൻ.പി റാബിയ , ബ്ലോക്ക് മെമ്പർ റജീന മഠത്തിൽ , എം.പി നാരായണനുണ്ണി തുടങ്ങിയവർ സംസാരിച്ചു. വിവിധ വീടുകളിൽ നിന്നും നൽകിയ വിഭവങ്ങൾ കൊണ്ട് പലഹാരപ്പാത്രം നിറഞ്ഞു. നാട്ടുകാർ മനം നിറഞ്ഞ് സഹകരിച്ചപ്പോൾ പണപ്പെട്ടിയും സമൃദ്ധമായി .നൂറു കണക്കിന് പേരാണ് ചായ കുടിക്കാനായി എത്തിയത്. ഡിവൈഎഫ്ഐ കുരുവമ്പലം മേഖല സെക്രട്ടറി റസാഖ് മാസ്റ്റർ , കമ്മിറ്റി അംഗങ്ങളായ ശിഹാബ് , ഹതീഖ് , ആർദ്ര , അമൽദാസ് , സഞ്ജയ് , ഷൈജൽ , നാട്ടുകാരായ രായീൻ , ഷരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
© Copyright , All Rights Reserved