ഒരു ഗ്രാമം ഒന്നടങ്കം ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ രംഗത്ത്- മാതൃകയായി ലഹരി വിമുക്ത മനങ്ങനാട് കൂട്ടായ്മയുടെ ലഹരിവിരുദ്ധ ജനകീയ സദസ്സും മനുഷ്യചങ്ങലയും
Pulamanthole vaarttha
ചെമ്മലശ്ശേരി : ലഹരിയെന്ന വിപത്തിനെതിരെ ഒരു ഗ്രാമം മുഴുവൻ കൈകോർത്ത്നിന്നപ്പോൾ അത് നാടിന് തന്നെ മാതൃകയായിമാറി . പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മലശ്ശേരി മാനങ്ങനാട് ഗ്രാമത്തിലാണ് ഇന്ന് വൈകുന്നേരം ലഹരിവിരുദ്ധ ജനകീയ സദസ്സും മനുഷ്യചങ്ങലയും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചത്.

ലഹരി വിമുക്ത മനങ്ങനാട് കൂട്ടായ്മ നാടിനു തന്നെ മാതൃകയായത് . ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ നാട്ടിൻപുറത്തെ ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായിഒരുമിക്കുന്ന ഇത്തരം കൂട്ടായ്മകൾ തന്നെയാണ് ഓരോ നാടിന്റെയും നന്മയെന്ന് ചടങ്ങിൽ പങ്കെടുത്ത വിവിധ വ്യക്തിത്വങ്ങൾ പറഞ്ഞു.

ലഹരി പോലെയുള്ള സാമൂഹ്യവിപത്തിനെതിരെ ഇത്തരം ജനകീയ കൂട്ടായ്മകൾ എല്ലാ ഗ്രാമങ്ങളിലും ഉയർന്നു വരട്ടെയെന്നും, മനുഷ്യർക്കിടയിൽ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാൻ കൂടി ഇത്തരം കൂടിച്ചേരലുകൾ കൊണ്ട് സാധ്യമാവുമെന്നും ലഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎല്എ നജീബ് കാന്തപുരം പറഞ്ഞു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സൗമ്യ ആധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എം കെ മൈമൂന, സിനിജ, കിളിക്കുന്ന് കാവ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എം കെ കരുണാകരൻ, മനങ്ങനാട് ജുമാ മസ്ജിദ് പ്രസിഡണ്ട് പിടി എസ് ഹംസു ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡണ്ട് പിടി എസ് മൂസു , അനിയൻ പുളിക്കീഴ്, പി സി ഹസീബ് , വി.ജെ.നീതു മോൾ ,

വി.പി ജിഷ, സി.വി.മുരളി, പി സുബൈർ പ്രസംഗിച്ചു. കൊളത്തൂർ പോലീസ് സ്റ്റേഷൻ സി.പി. ഒ. അൻവർ സാദത്ത് പരിപാടിയിൽ ബോധവൽക്കരണ ക്ലാസ് എടുത്തു.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved